2013, നവംബർ 6, ബുധനാഴ്‌ച

ഒരു മടക്കയാത്ര

“ഞാനും വരുന്നു കൂടെ”, എന്ന് വിളിച്ചു പറഞ്ഞ് , കിഴക്കുനിന്നും ഓടിയെത്തിയ ഇരുട്ടിന്റെ കൈ പിടിച്ച്, തന്റെ ഹെഡ് ലൈറ്റ് ടോർച്ചുകൾ തെളിയിച്ച്, ബസ്‌ കുന്നു കേറാൻ തുടങ്ങി… വീടിന്റെ സ്റ്റോപ്പ്‌ എത്തിയതും ഇരുട്ട് കൈ വിട്ട് ഓടി, ആ പ്രദേശമാകെ കീഴടക്കിയിരുന്നു…

ബസിലെ “നിൻ തുമ്പ് കെട്ടിയിട്ട ചുരുൾമുടിയിൽ” എന്ന പാട്ടിൽ നിന്നും പാറിപ്പറന്ന മുടിയുമായി അനു ഇറങ്ങി….

വീട്ടിലെ വെളിച്ചം കാണാം. പടിഞ്ഞാറ് മലർന്ന് കിടന്ന്, ആകാശത്തിനോട് മിണ്ടുന്ന കടലിന്റെ ചെറിയ കഷണവും…

ഓരോ കാലടിയിലും പാമ്പ് ഉണ്ടാകുമോ ദൈവമേ എന്ന ഭയം നടത്തത്തിനു വേഗത കൂട്ടി.

പണി കഴിഞ്ഞ്, രാത്രീലത്തെ പതിവിനു കള്ള് ഷാപ്പിലേക്ക് ലിഫ്റ്റ്‌ കിട്ടുമോ എന്നോർത്ത് , മോഹനേട്ടൻ വരാന്തയിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്നുണ്ടായിരുന്നു…

“ആ… അനു മോളേ… ” അതെ ഇരുപ്പിൽ കൈ ഉയത്തി കാണിച്ച മോഹനേട്ടൻ പെട്ടെന്നെഴുന്നേറ്റു, വീണ്ടും ഇരുന്നു…

വീട്ടിലേക്കു കയറുമ്പോൾ അമ്മ നാമം ജപിക്കുകയായിരുന്നു.

ഫോണ്‍ വിളിച്ചിട്ട് കിട്ടാഞ്ഞതിൽ പരിഭവിക്കും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ അമ്മ ഒന്നും മിണ്ടിയില്ല. എഴുന്നേറ്റു വന്ന് ഒന്ന് ചിരിച്ചു.

“എന്റെ ഫോണ്‍ സ്വിച്ച് ഓഫ്‌ അയമ്മേ … ചാർജില്ല അതാ വിളിക്കാഞ്ഞേ…” ഒരു സമാധാനത്തിന് അനു പറഞ്ഞു.

“എന്നാൽ അത് ചാർജ് ചെയ്യാൻ വെക്ക്…” അമ്മ പതിവുപോലെ ചായയോ ചോറോ എന്ന ചോദ്യത്തിൽ തുടങ്ങി അടുക്കളയിലേക്ക് നീങ്ങി.

മടി ചുമ്മാ ഇരുത്തത്തിലേക്കും, വിശപ്പ്‌ മേശയിലെ മുറുക്ക്, ചിപ്സ് ഇത്യാദിയിലെക്കും, ടിവിയിലെ ‘നൊസ്റ്റാൽജിയ’ പരിപാടി കുറച്ചുനേരം പഴയ കാലത്തിലേക്കും കൊണ്ട് പോയി.

“ഒന്ന് പോയി കുളിക്ക്” എന്ന അമ്മയുടെ നാലാംവട്ട ഭീഷണിയിൽ, മടിയെ കസേരയിൽ ഉപേക്ഷിച്ചു.

വീട്ടിലിടുന്ന ഒരു ഉടുപ്പിനായി അലമാരി മുഴുവൻ തപ്പിയിട്ടും ഒന്നും കണ്ടില്ല…

“അമ്മേ… എന്റെ ഡ്രസ്സ്‌ ഒക്കെ”?

“ആ.. അതിവിടെ ഒന്ന് വൃത്തിയാക്കിയതാ….എല്ലാം എടുത്ത് ആ പെട്ടിയിൽ വച്ചിട്ടുണ്ട്…”

അച്ഛന്റെ പെട്ടിയ്ക്കടുത്ത്, പുതിയൊരെണ്ണം…

ഇത് പുതിയതാ എന്ന ചോദ്യത്തിന് , ‘ആ’ എന്ന മൂളൽ മാത്രം തന്നിട്ട് അമ്മ അടുക്കളയിലേക്ക് വീണ്ടും വലിഞ്ഞു.

ചെറിയ ദാഹം കുളിമുറിയിലെത്തിയപ്പോൾ, കിണറ്റിലെ പച്ചവെള്ളം കുടിക്കാനുള്ള വലിയ ദാഹമായി.

കപ്പി കരഞ്ഞപ്പോൾ അമ്മ പുരികം ചുളിച്ച് “ഇതെന്താ സന്ധ്യക്കോ വെള്ളം കോരുന്നത്?” എന്ന ചോദ്യവുമായി കിണറ്റിൻ കരയിലെത്തി.

‘ഒരു തോട്ടി മാത്രം… ലേശം പച്ചവെള്ളം കുടിക്കാനാ’ എന്ന് അമ്മയെ സമാധാനിപ്പിച്ച് വിട്ടു…

കുളിച്ച്, പഴയ മണമുള്ള ഉടുപ്പിട്ട് , വിളക്കിനു മുന്നിൽ നില്ക്കുകയായിരുന്നു അനു.

തമാശ പറഞ്ഞ് മത്സരിക്കുന്നവരുടെയും, അവരെ നന്നാക്കാൻ ശ്രമിക്കുന്നവരുടെയും ബഹളം പശ്ചാത്തലത്തിൽ ടിവിയിൽ കേൾക്കാം….

അതിനും പുറകിലായി “രമണിയേ…..” എന്ന് അമ്മയെ നീട്ടി വിളിച്ച ശബ്ദം വാതിൽ തുറപ്പിച്ചു.

“ഞാൻ ലേശം സേമിയ പായസാ ഇണ്ടാക്കിയെ…. പണി എല്ലാം കഴിഞ്ഞപ്പളെക്കും നേരം വൈകി പോയപ്പാ…. ”
മനസ്സിലെ സ്നേഹവും, ചിരിയിലെ മധുരവും കലർത്തിയ പായസവുമായി അപ്പുറത്തെ ചന്ദ്രിയേച്ചി …

അനുവിനെ കണ്ടതും, വിടർന്നു ചിരിച്ച ചുണ്ടുകൾ ചെറുതാവുകയും, ചെറിയ കണ്ണുകൾ അത്ഭുതം കൊണ്ട് വലുതാവുകയും ചെയ്തു..

“പാത്രം നാളെ എടുത്തോളാം” എന്നും, “ഇങ്ങോട്ട് വന്നത് വളപ്പിലൂടെയാ, തിരിച്ച് റോഡുമ്മലേ പോന്ന് “എന്നും പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ച് അവർ നടന്നു….

“ടോർച്ച് വേണാ?”എന്ന അവസാന ചോദ്യത്തിന്, ‘വേണ്ടപ്പാ’ എന്ന് മൊബൈൽ ഫോണും ഉയർത്തി കാട്ടി.

ചന്ദ്രിയേച്ചി പോയ വഴിയിലൂടെ നടന്ന് അനിയൻ വീടിലെത്തി. മുഖത്തെ അത്ഭുതവും കൂട്ടിനുണ്ട്…
വാ പൊളിച്ചു നില്ക്കുന്ന അവനോടു “എന്താടാ?” എന്ന് ചോദിച്ച് അനു സേമിയാ പായസം രുചിച്ചു.
അനിയൻ അമ്മയുടെ നേർക്ക്‌ പൊളിച്ചു കൊണ്ട് തന്നെ കുറച്ചു നേരം കൂടെ നിന്നു…

“എന്നാൽ നമ്മക്ക് ചോറുണ്ടാലോ ?” എന്ന് ചോദിച്ച്, ഉത്തരം കാത്തു നില്ക്കാതെ അമ്മ ചോറു വിളമ്പി…

ചോറും, ചന്ദ്രിയേച്ചിയുടെയും അമ്മയുടെയും പായസവും കഴിച്ച്, വയറു നിറഞ്ഞപ്പോൾ തികഞ്ഞ ‘കൃതജ്ഞതയോടെ’ പാത്രം കഴുകൽ, വൃത്തിയാക്കൽ, തുടങ്ങിയ ബാക്കി എല്ലാ പണികൾക്കും അമ്മയെ അടുക്കളയിൽ ഒറ്റയ്ക്കാക്കി, അനുവും അനിയനും എഴുന്നേറ്റു.

“ഡാ.. നീ കഴിഞ്ഞ പ്രാവശ്യം എടുത്ത ‘സുന്ദരികളും സുന്ദരന്മാരും’ എവിടെ?”

വായിച്ച് ഉറങ്ങാൻ തീരുമാനിച്ച് അനിയനോട് ചോദിച്ചു.

“അത് ഞാൻ റിട്ടേണ്‍ ചെയ്തു” ടിവിയിൽനിന്ന് തല ഉയർത്താതെ അവൻ പതുക്കെ പറഞ്ഞു.

“റിട്ടേണ്‍ ചെയ്യാനോ ? ഞാൻ റീന്യൂ ചെയ്യാനല്ലേ പറഞ്ഞെ?

ഞാൻപകുതി വായിച്ചു വച്ചിരിക്കുവാരുന്നു… പകുതി അല്ല… മുക്കാലും തീർന്നതാ ഇന്നൊരു രാത്രി കൊണ്ട് വായിച്ചു തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…”

“ഞാൻ അടുത്ത പ്രാവശ്യം കിട്ടുമെങ്കിൽ കൊണ്ട് വരാം” എന്ന് പറഞ്ഞ് ടിവി ഉപേക്ഷിച്ച് അവൻ അകത്തേക്ക് പോയി.

എന്തൊക്കെയോ വായിച്ച്, എപ്പോഴോ ഉറങ്ങി.

തണുത്ത ഇരുട്ടിൽ കടലിന്റെ ശ്വാസോച്ച്വാസം ഉച്ചത്തിലായപ്പോൾ ഞെട്ടി എഴുന്നേറ്റു.
പതിയെ ഉള്ള സംസാരം ഗദ്ഗദങ്ങൾ വിഴുങ്ങി…

“എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല…” അനിയന്റെ വാക്കുകൾ..
“വിശ്വസിക്കാതിരിക്കാൻ ഇവിടൊന്നും സംഭവിച്ചിട്ടില്ല മോനെ… എനിക്കറിയാരുന്നു അവൾ ഇന്ന് വരുമെന്ന്… ഇന്ന് വാവല്ലേ?
അവൾക്കു വരാവുന്ന ദിവസം തന്നെ ഇത്… നാളെയ്ക്കു മുന്പ് മടക്കവും വേണ്ടി വരും.. ”

ഇറയത്ത്‌ തൂങ്ങുന്ന തന്റെ ഫോട്ടോയിലെ താൻ, തന്നെ തുറിച്ചു നോക്കി, പിന്നെ ചിരിച്ചു… ആ ചിരിക്ക്, തനിക്കിട്ടു തന്ന, തനിക്കു തീരെ പരിചയമില്ലാത്ത മാലയുടെ ചുവപ്പ് …

അവിടെ നിന്നും എഴുന്നേറ്റു നടന്നു.. കടൽക്കരയിൽ ചെന്ന് നിന്നു… കണ്ണടച്ച് വീട്ടിൽനിന്നും കടലിലേക്ക്‌ നടന്ന ജീവിതപാഠങ്ങൾ രാത്രിയുടെ കറുപ്പിനെ തോല്പ്പിച്ച് വഴി കാട്ടി…

പാതിയുറക്കത്തിൽ വന്ന സന്ദർശകയെ കണ്ട കടലമ്മ ഒരു നെടുവീർപ്പിട്ട് എഴുന്നേറ്റു…

അന്ന് - 'ഉരുകി നിന്നാത്മാവിന്നാഴങ്ങളിൽ വീണു പൊലിഞ്ഞാൽ മതി' എന്നായിരുന്നു.
ഇന്ന് - 'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്നായിരിക്കുന്നു.
വെറുതേ ഓർത്തു!

==================================================

'ഗുൽമോഹർ' എന്ന ഓണ്‍ലൈൻ മാഗസിൻ-ൽ വന്ന കഥയാണ്‌...ചെറിയ മാറ്റങ്ങളോടെ ഇവിടെ ഇടുന്നു...

http://www.gulmoharmagazine.com/gulmoharonline/kadhakal/oru-madakkayathra

“നിന്റെ മനസ്സിലിപ്പോൾ എന്താണെന്ന് എനിക്കറിയാം…”
“ജീവിച്ചിരിക്കുമ്പോൾ മടുത്തു ഈ ജീവിതം എന്നും, മരണമാണ് ആനന്ദമെന്നും പറഞ്ഞ് മരണത്തിലേക്കിറങ്ങി… എന്നിട്ട്, ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്ന് ജീവിതത്തിൽ പഠിച്ച പാട്ടും പാടി തിരിച്ചു കയറാൻ നോക്കുന്ന നിന്നെയൊക്കെ എന്താ ചെയ്യണ്ടേ? വന്നത് വന്നു… ഇനി ഇവിടെ നിന്ന് എന്റെ ഉറക്കം കെടുത്താതെ, ജീവിച്ചിരിക്കുന്നവരെ ചുമ്മാ പേടിപ്പിക്കാതെ, സ്വർഗത്തിലെങ്ങാനും സ്ഥലം കിട്ടുമോ എന്നന്വേഷിക്ക്, അല്ലാതെ ഇനിയും തിരിച്ച് ജീവിതത്തിലേക്ക് എന്ന നിന്റെ ഇപ്പോഴത്തെ മോഹം വെറുതെയാണ്… ”
“നീ, നീ അല്ല കുട്ടീ.. നിന്റെ ആത്മാവാണ്… ജീവിതത്തെ ഇടയ്ക്കുപേക്ഷിച്ച നീ മരണത്തിലെങ്കിലും പൂർണത കിട്ടുമോ എന്ന് നോക്കൂ… ”
തിരിച്ചുള്ള വഴി, കണ്ണ് തുറന്നുകൊണ്ട് തന്നെയായിരുന്നു… മുന്പോട്ടല്ല, മുകളിലേയ്ക്ക്…
- See more at: http://www.gulmoharmagazine.com/gulmoharonline/kadhakal/oru-madakkayathra#sthash.0pr1YKKk.dpuf

11 അഭിപ്രായങ്ങൾ:

  1. മടങ്ങിവന്നാലും ആര്‍ക്കും ഉപദ്രവമൊന്നുമില്ലെങ്കില്‍ വല്ലപ്പോഴും വന്നുപൊയ്ക്കോട്ടെ അല്ലേ? എന്നാലും ചോറും പായസവുമൊക്കെ കഴിച്ച്, വര്‍ത്തമാനവും പറഞ്ഞ്.........കുറെ കടന്ന കയ്യായിപ്പോയില്ലേ?

    മറുപടിഇല്ലാതാക്കൂ
  2. വലിയ മാറ്റമൊന്നും ഇല്ല്യാ..അവിടെ വായിച്ചിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. കഥ ഇഷ്ടപ്പെട്ടു..ആഗ്രഹങ്ങൾ മടക്കി വിളിച്ചപ്പോൾ
    വീണ്ടും ജീവിതത്തിലേക്ക് വരാൻ കൊതിച്ച നായിക..

    എങ്കിലും അവസാന വരികളിലെ വിശദീകരണം ഒന്ന്
    ഒതുക്കി സസ്പെൻസ് കുറേക്കൂടി കൊടുത്തിരുന്നെങ്കിൽ
    ക്ലൈമാക്സ്‌ അല്പം കൂടി നന്നാകുമായിരുന്നു എന്ന് തോന്നുന്നു.
    കഥ നേരത്തേ പ്രസിദ്ധീകരിച്ചത് വായിച്ചിരുന്നു..

    പിന്നെ കടലമ്മയുടെ വാചകങ്ങൾ കഥയുടെ അവസാന ഭാഗം
    സീരിയസ് മൂഡിൽ നിന്നും കഥയെ നര്മ ഭാവനാ തലത്തിലേക്ക്
    മാറ്റിക്കളഞ്ഞോ എന്നൊരു സന്ദേഹവും...

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. Athibhavukathamulla kathaykku kurachu duroohamaya sailiyanu nallathu

    മറുപടിഇല്ലാതാക്കൂ
  5. കഥ നല്ല മൂഡില്‍ അങ്ങനെ കൊണ്ട് വന്നു ക്രാഷ്‌ലാന്ഡ് ചെയ്തത് പോലെ തോന്നി .മിടുക്കുള്ള ഒരു കഥാകൃത്ത് വരികള്‍ക്കിടയില്‍ തെളിഞ്ഞു കാണുന്നുണ്ട് ,കൂടുതല്‍ പുതിയ വിഷയങ്ങളുമായി ഇനിയും വരും എന്ന പ്രതീക്ഷയോടെ

    മറുപടിഇല്ലാതാക്കൂ
  6. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാവർക്കും നന്ദി ...
    ഞാൻ ഒരു പുതിയ രീതിയിൽ ശ്രമിച്ചതാണ്.. തെറ്റുകൾ കുറെ ഉണ്ടായിട്ടുണ്ട്...

    അഭിപ്രായങ്ങളിൽ പറഞ്ഞ പോലെ അവസാന ഭാഗം ശരിയായില്ല എന്ന് സമ്മതിക്കുന്നു, തെറ്റുകൾ ചൂണ്ടി കാണിച്ചതിന് നന്ദി.. അടുത്ത പ്രാവശ്യം തൊട്ട് എല്ലാ തെറ്റുകളും ശരിയാക്കാൻ ശ്രമിക്കാം :)

    മറുപടിഇല്ലാതാക്കൂ
  7. ഇതുപോലൊരു അനു... :-(

    നല്ല രചന കേട്ടോ... അനു മനസ്സില്‍ കയറിപ്പറ്റി. .. പക്ഷേ ... ഇനി എന്ത് ചെയ്യാന്‍ ?

    ഇനിയും എഴുതൂ!

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ