2013, നവംബർ 6, ബുധനാഴ്‌ച

ഒരു മടക്കയാത്ര“ഞാനും വരുന്നു കൂടെ”, എന്ന് വിളിച്ചു പറഞ്ഞ് , കിഴക്കുനിന്നും ഓടിയെത്തിയ ഇരുട്ടിന്റെ കൈ പിടിച്ച്, തന്റെ ഹെഡ് ലൈറ്റ് ടോർച്ചുകൾ തെളിയിച്ച്, ബസ്‌ കുന്നു കേറാൻ തുടങ്ങി… വീടിന്റെ സ്റ്റോപ്പ്‌ എത്തിയതും ഇരുട്ട് കൈ വിട്ട് ഓടി, ആ പ്രദേശമാകെ കീഴടക്കിയിരുന്നു…

ബസിലെ “നിൻ തുമ്പ് കെട്ടിയിട്ട ചുരുൾമുടിയിൽ” എന്ന പാട്ടിൽ നിന്നും പാറിപ്പറന്ന മുടിയുമായി അനു ഇറങ്ങി….

വീട്ടിലെ വെളിച്ചം കാണാം. പടിഞ്ഞാറ് മലർന്ന് കിടന്ന്, ആകാശത്തിനോട് മിണ്ടുന്ന കടലിന്റെ ചെറിയ കഷണവും…

ഓരോ കാലടിയിലും പാമ്പ് ഉണ്ടാകുമോ ദൈവമേ എന്ന ഭയം നടത്തത്തിനു വേഗത കൂട്ടി.

പണി കഴിഞ്ഞ്, രാത്രീലത്തെ പതിവിനു കള്ള് ഷാപ്പിലേക്ക് ലിഫ്റ്റ്‌ കിട്ടുമോ എന്നോർത്ത് , മോഹനേട്ടൻ വരാന്തയിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്നുണ്ടായിരുന്നു…

“ആ… അനു മോളേ… ” അതെ ഇരുപ്പിൽ കൈ ഉയത്തി കാണിച്ച മോഹനേട്ടൻ പെട്ടെന്നെഴുന്നേറ്റു, വീണ്ടും ഇരുന്നു…

വീട്ടിലേക്കു കയറുമ്പോൾ അമ്മ നാമം ജപിക്കുകയായിരുന്നു.

ഫോണ്‍ വിളിച്ചിട്ട് കിട്ടാഞ്ഞതിൽ പരിഭവിക്കും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ അമ്മ ഒന്നും മിണ്ടിയില്ല. എഴുന്നേറ്റു വന്ന് ഒന്ന് ചിരിച്ചു.

“എന്റെ ഫോണ്‍ സ്വിച്ച് ഓഫ്‌ അയമ്മേ … ചാർജില്ല അതാ വിളിക്കാഞ്ഞേ…” ഒരു സമാധാനത്തിന് അനു പറഞ്ഞു.

“എന്നാൽ അത് ചാർജ് ചെയ്യാൻ വെക്ക്…” അമ്മ പതിവുപോലെ ചായയോ ചോറോ എന്ന ചോദ്യത്തിൽ തുടങ്ങി അടുക്കളയിലേക്ക് നീങ്ങി.

മടി ചുമ്മാ ഇരുത്തത്തിലേക്കും, വിശപ്പ്‌ മേശയിലെ മുറുക്ക്, ചിപ്സ് ഇത്യാദിയിലെക്കും, ടിവിയിലെ ‘നൊസ്റ്റാൽജിയ’ പരിപാടി കുറച്ചുനേരം പഴയ കാലത്തിലേക്കും കൊണ്ട് പോയി.

“ഒന്ന് പോയി കുളിക്ക്” എന്ന അമ്മയുടെ നാലാംവട്ട ഭീഷണിയിൽ, മടിയെ കസേരയിൽ ഉപേക്ഷിച്ചു.

വീട്ടിലിടുന്ന ഒരു ഉടുപ്പിനായി അലമാരി മുഴുവൻ തപ്പിയിട്ടും ഒന്നും കണ്ടില്ല…

“അമ്മേ… എന്റെ ഡ്രസ്സ്‌ ഒക്കെ”?

“ആ.. അതിവിടെ ഒന്ന് വൃത്തിയാക്കിയതാ….എല്ലാം എടുത്ത് ആ പെട്ടിയിൽ വച്ചിട്ടുണ്ട്…”

അച്ഛന്റെ പെട്ടിയ്ക്കടുത്ത്, പുതിയൊരെണ്ണം…

ഇത് പുതിയതാ എന്ന ചോദ്യത്തിന് , ‘ആ’ എന്ന മൂളൽ മാത്രം തന്നിട്ട് അമ്മ അടുക്കളയിലേക്ക് വീണ്ടും വലിഞ്ഞു.

ചെറിയ ദാഹം കുളിമുറിയിലെത്തിയപ്പോൾ, കിണറ്റിലെ പച്ചവെള്ളം കുടിക്കാനുള്ള വലിയ ദാഹമായി.

കപ്പി കരഞ്ഞപ്പോൾ അമ്മ പുരികം ചുളിച്ച് “ഇതെന്താ സന്ധ്യക്കോ വെള്ളം കോരുന്നത്?” എന്ന ചോദ്യവുമായി കിണറ്റിൻ കരയിലെത്തി.

‘ഒരു തോട്ടി മാത്രം… ലേശം പച്ചവെള്ളം കുടിക്കാനാ’ എന്ന് അമ്മയെ സമാധാനിപ്പിച്ച് വിട്ടു…

കുളിച്ച്, പഴയ മണമുള്ള ഉടുപ്പിട്ട് , വിളക്കിനു മുന്നിൽ നില്ക്കുകയായിരുന്നു അനു.

തമാശ പറഞ്ഞ് മത്സരിക്കുന്നവരുടെയും, അവരെ നന്നാക്കാൻ ശ്രമിക്കുന്നവരുടെയും ബഹളം പശ്ചാത്തലത്തിൽ ടിവിയിൽ കേൾക്കാം….

അതിനും പുറകിലായി “രമണിയേ…..” എന്ന് അമ്മയെ നീട്ടി വിളിച്ച ശബ്ദം വാതിൽ തുറപ്പിച്ചു.

“ഞാൻ ലേശം സേമിയ പായസാ ഇണ്ടാക്കിയെ…. പണി എല്ലാം കഴിഞ്ഞപ്പളെക്കും നേരം വൈകി പോയപ്പാ…. ”
മനസ്സിലെ സ്നേഹവും, ചിരിയിലെ മധുരവും കലർത്തിയ പായസവുമായി അപ്പുറത്തെ ചന്ദ്രിയേച്ചി …

അനുവിനെ കണ്ടതും, വിടർന്നു ചിരിച്ച ചുണ്ടുകൾ ചെറുതാവുകയും, ചെറിയ കണ്ണുകൾ അത്ഭുതം കൊണ്ട് വലുതാവുകയും ചെയ്തു..

“പാത്രം നാളെ എടുത്തോളാം” എന്നും, “ഇങ്ങോട്ട് വന്നത് വളപ്പിലൂടെയാ, തിരിച്ച് റോഡുമ്മലേ പോന്ന് “എന്നും പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ച് അവർ നടന്നു….

“ടോർച്ച് വേണാ?”എന്ന അവസാന ചോദ്യത്തിന്, ‘വേണ്ടപ്പാ’ എന്ന് മൊബൈൽ ഫോണും ഉയർത്തി കാട്ടി.

ചന്ദ്രിയേച്ചി പോയ വഴിയിലൂടെ നടന്ന് അനിയൻ വീടിലെത്തി. മുഖത്തെ അത്ഭുതവും കൂട്ടിനുണ്ട്…
വാ പൊളിച്ചു നില്ക്കുന്ന അവനോടു “എന്താടാ?” എന്ന് ചോദിച്ച് അനു സേമിയാ പായസം രുചിച്ചു.
അനിയൻ അമ്മയുടെ നേർക്ക്‌ പൊളിച്ചു കൊണ്ട് തന്നെ കുറച്ചു നേരം കൂടെ നിന്നു…

“എന്നാൽ നമ്മക്ക് ചോറുണ്ടാലോ ?” എന്ന് ചോദിച്ച്, ഉത്തരം കാത്തു നില്ക്കാതെ അമ്മ ചോറു വിളമ്പി…

ചോറും, ചന്ദ്രിയേച്ചിയുടെയും അമ്മയുടെയും പായസവും കഴിച്ച്, വയറു നിറഞ്ഞപ്പോൾ തികഞ്ഞ ‘കൃതജ്ഞതയോടെ’ പാത്രം കഴുകൽ, വൃത്തിയാക്കൽ, തുടങ്ങിയ ബാക്കി എല്ലാ പണികൾക്കും അമ്മയെ അടുക്കളയിൽ ഒറ്റയ്ക്കാക്കി, അനുവും അനിയനും എഴുന്നേറ്റു.

“ഡാ.. നീ കഴിഞ്ഞ പ്രാവശ്യം എടുത്ത ‘സുന്ദരികളും സുന്ദരന്മാരും’ എവിടെ?”

വായിച്ച് ഉറങ്ങാൻ തീരുമാനിച്ച് അനിയനോട് ചോദിച്ചു.

“അത് ഞാൻ റിട്ടേണ്‍ ചെയ്തു” ടിവിയിൽനിന്ന് തല ഉയർത്താതെ അവൻ പതുക്കെ പറഞ്ഞു.

“റിട്ടേണ്‍ ചെയ്യാനോ ? ഞാൻ റീന്യൂ ചെയ്യാനല്ലേ പറഞ്ഞെ?

ഞാൻപകുതി വായിച്ചു വച്ചിരിക്കുവാരുന്നു… പകുതി അല്ല… മുക്കാലും തീർന്നതാ ഇന്നൊരു രാത്രി കൊണ്ട് വായിച്ചു തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…”

“ഞാൻ അടുത്ത പ്രാവശ്യം കിട്ടുമെങ്കിൽ കൊണ്ട് വരാം” എന്ന് പറഞ്ഞ് ടിവി ഉപേക്ഷിച്ച് അവൻ അകത്തേക്ക് പോയി.

എന്തൊക്കെയോ വായിച്ച്, എപ്പോഴോ ഉറങ്ങി.

തണുത്ത ഇരുട്ടിൽ കടലിന്റെ ശ്വാസോച്ച്വാസം ഉച്ചത്തിലായപ്പോൾ ഞെട്ടി എഴുന്നേറ്റു.
പതിയെ ഉള്ള സംസാരം ഗദ്ഗദങ്ങൾ വിഴുങ്ങി…

“എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല…” അനിയന്റെ വാക്കുകൾ..
“വിശ്വസിക്കാതിരിക്കാൻ ഇവിടൊന്നും സംഭവിച്ചിട്ടില്ല മോനെ… എനിക്കറിയാരുന്നു അവൾ ഇന്ന് വരുമെന്ന്… ഇന്ന് വാവല്ലേ?
അവൾക്കു വരാവുന്ന ദിവസം തന്നെ ഇത്… നാളെയ്ക്കു മുന്പ് മടക്കവും വേണ്ടി വരും.. ”

ഇറയത്ത്‌ തൂങ്ങുന്ന തന്റെ ഫോട്ടോയിലെ താൻ, തന്നെ തുറിച്ചു നോക്കി, പിന്നെ ചിരിച്ചു… ആ ചിരിക്ക്, തനിക്കിട്ടു തന്ന, തനിക്കു തീരെ പരിചയമില്ലാത്ത മാലയുടെ ചുവപ്പ് …

അവിടെ നിന്നും എഴുന്നേറ്റു നടന്നു.. കടൽക്കരയിൽ ചെന്ന് നിന്നു… കണ്ണടച്ച് വീട്ടിൽനിന്നും കടലിലേക്ക്‌ നടന്ന ജീവിതപാഠങ്ങൾ രാത്രിയുടെ കറുപ്പിനെ തോല്പ്പിച്ച് വഴി കാട്ടി…

പാതിയുറക്കത്തിൽ വന്ന സന്ദർശകയെ കണ്ട കടലമ്മ ഒരു നെടുവീർപ്പിട്ട് എഴുന്നേറ്റു…

അന്ന് - 'ഉരുകി നിന്നാത്മാവിന്നാഴങ്ങളിൽ വീണു പൊലിഞ്ഞാൽ മതി' എന്നായിരുന്നു.
ഇന്ന് - 'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്നായിരിക്കുന്നു.
വെറുതേ ഓർത്തു!

==================================================

'ഗുൽമോഹർ' എന്ന ഓണ്‍ലൈൻ മാഗസിൻ-ൽ വന്ന കഥയാണ്‌...ചെറിയ മാറ്റങ്ങളോടെ ഇവിടെ ഇടുന്നു...

http://www.gulmoharmagazine.com/gulmoharonline/kadhakal/oru-madakkayathra

“ഞാനും വരുന്നു കൂടെ”, എന്ന് വിളിച്ചു പറഞ്ഞ് , കിഴക്കുനിന്നും ഓടിയെത്തിയ ഇരുട്ടിന്റെ കൈ പിടിച്ച്, തന്റെ ഹെഡ് ലൈറ്റ് ടോർച്ചുകൾ തെളിയിച്ച്, ബസ്‌ കുന്നു കേറാൻ തുടങ്ങി… വീടിന്റെ സ്റ്റോപ്പ്‌ എത്തിയതും ഇരുട്ട് കൈ വിട്ട് ഓടി, ആ പ്രദേശമാകെ കീഴടക്കിയിരുന്നു…

“നിന്റെ മനസ്സിലിപ്പോൾ എന്താണെന്ന് എനിക്കറിയാം…”
“ജീവിച്ചിരിക്കുമ്പോൾ മടുത്തു ഈ ജീവിതം എന്നും, മരണമാണ് ആനന്ദമെന്നും പറഞ്ഞ് മരണത്തിലേക്കിറങ്ങി… എന്നിട്ട്, ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്ന് ജീവിതത്തിൽ പഠിച്ച പാട്ടും പാടി തിരിച്ചു കയറാൻ നോക്കുന്ന നിന്നെയൊക്കെ എന്താ ചെയ്യണ്ടേ? വന്നത് വന്നു… ഇനി ഇവിടെ നിന്ന് എന്റെ ഉറക്കം കെടുത്താതെ, ജീവിച്ചിരിക്കുന്നവരെ ചുമ്മാ പേടിപ്പിക്കാതെ, സ്വർഗത്തിലെങ്ങാനും സ്ഥലം കിട്ടുമോ എന്നന്വേഷിക്ക്, അല്ലാതെ ഇനിയും തിരിച്ച് ജീവിതത്തിലേക്ക് എന്ന നിന്റെ ഇപ്പോഴത്തെ മോഹം വെറുതെയാണ്… ”
“നീ, നീ അല്ല കുട്ടീ.. നിന്റെ ആത്മാവാണ്… ജീവിതത്തെ ഇടയ്ക്കുപേക്ഷിച്ച നീ മരണത്തിലെങ്കിലും പൂർണത കിട്ടുമോ എന്ന് നോക്കൂ… ”
തിരിച്ചുള്ള വഴി, കണ്ണ് തുറന്നുകൊണ്ട് തന്നെയായിരുന്നു… മുന്പോട്ടല്ല, മുകളിലേയ്ക്ക്…
- See more at: http://www.gulmoharmagazine.com/gulmoharonline/kadhakal/oru-madakkayathra#sthash.0pr1YKKk.dpuf

2013, മേയ് 20, തിങ്കളാഴ്‌ച

അച്ഛൻവയസ്സാവട്ടെ...

 ഉറങ്ങാൻ കിടന്നപ്പോൾ അമ്മുവും അനിയനും നാളെ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരുപാട് ചർച്ച ചെയ്യാൻ ഉണ്ടായിരുന്നു... എന്ത്? എങ്ങനെ? എപ്പോൾ ? അങ്ങനെ കുറെ ചോദ്യങ്ങൾ വന്നു അവരുടെ മനസ്സിൽ...

ചർച്ച ഉച്ചത്തിലായപ്പോൾഅപ്പുറത്തെ മുറിയിൽ നിന്ന് അച്ഛൻ വിളിച്ചു പറഞ്ഞു 'രണ്ടു പേരും കിടന്നു ഉറങ്ങിയേ... നേരം കുറെ ആയി...'
അച്ഛന്റെ ദേഷ്യപ്പെടൽ കേട്ടപ്പോൾ അനിയന്റെ മുഖം വാടിയത് അരണ്ട വെളിച്ചത്തിൽ അമ്മു കണ്ടു..

അമ്മു അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.. "നമ്മൾ അച്ഛനെ സഹായിക്കാനായിരുന്നു എന്ന് നാളെ അറിയുമ്പോൾ ഈ ദേഷ്യമൊക്കെ പോകും.."

പിറ്റേന്ന് പതിവിലും നേരത്തെ അമ്മു എഴുന്നേറ്റു.. അനിയനെയും വിളിച്ചു..
രണ്ടുപേരും അച്ഛനെ സഹായിക്കാൻ തയ്യാറെടുക്കുകയായിരുന്നു...

ഇന്നലെ ടിവിയിൽ കണ്ടതാണ്, ടിവിയിലെ 'ഒരു അച്ഛന്' കുറെ പൈസയുടെ ആവശ്യം വന്നു...
ഗത്യന്തരമില്ലാതെ അച്ഛൻ വിഷമിക്കുമ്പോൾ, മകൾ അവളുടെ മാലയും, വളയും ഊരി കൊടുത്ത് കൊണ്ട് പറഞ്ഞു..
"അച്ഛൻ ഇത് കൊണ്ട് പോയി വില്ക്കുകയോ പണയം വെക്കുകയോ ചെയ്തോളു.... "

ആ അച്ഛന്റെ മുഖം വിടർന്നു.. അന്ന് 'ആ' സ്വർണം കൊണ്ട്  'ആ' അച്ഛൻ എല്ലാ കാര്യങ്ങും നടത്തി സന്തോഷവാനായി വൈകുന്നേരം വീട്ടിലെത്തി...

ഇത് പോലെ തന്റെ അച്ഛനെയും സഹായിക്കണം അതാണ് അമ്മുവും അനിയനും ഇന്നലെ മുതൽ ചർച്ച ചെയ്തത്..

പക്ഷെ അമ്മുവിനു ഒരു മാലയും, കമ്മലുമാണുള്ളത് .. രണ്ടും അവൾക്കഴിക്കാൻ പറ്റില്ല... അമ്മ മാലയുടെ കൊളുത്ത് കടിച്ചു മുറുക്കി ഇട്ടു തന്നതാണ്.. കമ്മൽ അഴിക്കാൻ അറിയുകയും ഇല്ല...

പിന്നെ ഉള്ളത് പാദസരമാണ്... അത് കൊളുത്തഴിക്കാതെ കാലിലൂടെ ഊരാം..
അനിയൻ അത് കൊടുക്കാം എന്ന് പറഞ്ഞു... "വെള്ളിയും സ്വർണം പോലെ തന്നെ.. കുറെ കാശുകിട്ടും.."

പക്ഷെ... അമ്മുവിന് പാദസരം ഇഷ്ടമാണ്... പാദസരമില്ലാത്ത കാല് കാണാൻ ഒരു രസവും ഇല്ല...
"പാദസരം ഞാൻ കൊടുക്കൂല്ല...." അവൾ ഉറപ്പിച്ചു...

പിന്നെ എന്താ കൊടുക്കുക?

"മാല ഊരാം... നീ കൊളുത്ത് കടിച്ചു തന്നാൽ മതി..." അമ്മു..
"അല്ലെങ്കിൽ അച്ഛനോട് തന്നെ മാല ഊരി എടുക്കാൻ പറഞ്ഞാലോ..." അനിയൻ
"അത്  വേണ്ട... നമ്മൾ കയ്യിൽ തന്നെ കൊടുക്കണം.. അങ്ങനെയാ ആ കുട്ടി ചെയ്തെ..." - അമ്മു ടിവിയിൽ കണ്ട കുട്ടിയെ ഓർത്തു...

മാല ഊരാനുള്ള നീണ്ട പരിശ്രമം വിജയിച്ചില്ല..
കമ്മൽ ഊരാനുള്ള ധൈര്യവും ഇല്ല... "ചെലപ്പോ അതിന്റെ ആണി എങ്ങോട്ടെങ്കിലും തെറിച്ചു പോകും.. അത് വലിയവർ തന്നെ ഊരണം... " കൊളുത്ത് കടിച്ച് പല്ല് പുളിച്ച അനിയൻ സമ്മതിച്ചു...

അപ്പോഴാണ് അവരുടെ ആട്ടിൻകുട്ടി രംഗപ്രവേശനം ചെയ്യുന്നത്...

"കിട്ടി പോയി..." അനിയൻ തുള്ളിച്ചാടി..

 ആട്ടിൻ കുട്ടിയുടെ കഴുത്തിലുണ്ട് ഒരു വെള്ളി മണി.. അമ്മൂമ്മ കെട്ടി കൊടുത്തതാണ്..

"ആ... ആട്ടിൻ കുട്ടിക്ക് എന്റെ മുത്തുമാല കൊടുക്കാം... എന്നിട്ട് ആ മണി നമുക്കഴിച്ചെടുക്കാം... " അമ്മു പറഞ്ഞു...

അനിയൻ പോയി അടുക്കളയിൽ നന്ന് കത്തി കൊണ്ട് വന്നു.. രണ്ടു പേരും ആട്ടിൻ കുട്ടിയുടെ കാതിൽ എല്ലാ കാര്യങ്ങളും പറഞ്ഞ് നെറ്റിയിൽ തടവി... അത് സമ്മതത്തോടെ തലയാട്ടി...

വൈകുന്നേരം അച്ഛന്റെ വരവും കാത്ത് ഇരിക്കയാണ് രണ്ടാളും പടിക്കൽ തന്നെ...

അച്ഛൻ വന്നു കേറിയപ്പോൾ തന്നെ അമ്മുവും അനിയനും അച്ഛനെ ആ മണി ഏൽപ്പിച്ച് പറഞ്ഞു..

"അച്ഛൻ ഇത് കൊണ്ട് പോയി വില്ക്കുകയോ പണയം വെക്കുകയോ ചെയ്തോളു.... "

ഒന്നും മനസ്സിലാകാതെ അച്ഛൻ മുഖം ചുളിച്ചു..

അച്ഛന് ചായയുമായെത്തിയ അമ്മ കേറി പറഞ്ഞു... അറിഞ്ഞില്ലേ ഇന്നലെ തൊട്ട് രണ്ടു പേരും, പിന്നെ നമ്മടെ ആട്ടിൻ കുട്ടിയും, അച്ഛനെ സഹായിക്കാൻ ഓടി നടക്കുകയായിരുന്നു..

അച്ഛൻ ഒറ്റയ്ക്ക് കുടുംബഭാരം ചുമക്കണ്ടല്ലോ... ഇന്നലെ ടിവിയിൽ കണ്ടതാണത്രേ ഇങ്ങനെ എന്തോ...

എന്നിട്ടും  കാര്യം മുഴുവനും അച്ഛന് കത്തിയില്ല...

"അച്ഛാ.... ഇത് വെള്ളി മണിയാണ്... സ്വർണത്തിനെ പോലെ തന്നെ കുറേ കാശ് കിട്ടും വിറ്റാൽ... " അനിയൻ പറഞ്ഞു...
"പണയം വെച്ചാലും കിട്ടും.. " അമ്മുവും കൂടി...

കുടുംബഭാരം തലയിൽ വയ്ക്കാൻ തയ്യാറായി നില്ക്കുന്ന കുട്ടികളെയും ആട്ടിൻകുട്ടിയേയും നോക്കി അച്ഛൻ ചിരിച്ചു...
ആ മണി ആടിനു കെട്ടി കൊടുത്തു കൊണ്ട് പറഞ്ഞു...

 "നിങ്ങൾ വലുതായി, അച്ഛൻ വയസ്സാവുമ്പോൾ, സഹായിച്ചാൽ മതി കേട്ടോ... ഇപ്പൊ പോയി കളിച്ചോളൂ എല്ലാരും... "

"എന്നാൽ ശരി.. അച്ഛൻ വയസ്സാകുമ്പോൾ തരാം ഈ മണി... " - അനിയൻ മണി കെട്ടാൻ സഹായിച്ചു കൊണ്ട് പറഞ്ഞു...
"എടാ നമ്മൾ എത്ര വിചാരിച്ചാലും ഈ സിനിമയിൽ ഉള്ളത് പോലൊന്നും ആകുന്നില്ലല്ലോ ഒരു സീനും..." അമ്മു വിഷമിച്ചു... "അച്ഛന് പൈസ വേണ്ടേ?"

"അതിനു അച്ഛൻ വയസ്സാവട്ടെ... എല്ലാം ശരിയാവും.." അനിയൻ ഉറപ്പിച്ചു..

2013, മേയ് 14, ചൊവ്വാഴ്ച

ശാരദാമ്മയുടെ നെടുവീർപ്പുകൾ

വെള്ളത്തിന്  എന്നത്തെക്കാളും തണുപ്പുണ്ടായിരുന്നു... മകരമഞ്ഞും കൂടെയുണ്ടെന്നാലോചിച്ചപ്പോൾ ചെറുതായി പല്ലുകള്‍ കൂട്ടി ഇടിക്കാന്‍ തുടങ്ങി...

ഈറന്‍ മാറ്റി, ഉദയ സൂര്യനെ ധ്യാനിച്ച് ഭസ്മം വരച്ചപ്പോഴേക്കും പത്രക്കാരൻഓടി എത്തി...

"ഹാപ്പി ന്യൂ ഇയര്‍ ശാരദാമ്മേ ..."

കണ്ണ് തുറന്നപ്പോൾഅവൻ തിരിച്ച് ഓടുന്നതാണ് കണ്ടത്.

എന്നും ഇങ്ങനെ തന്നെ...  മുറ്റത്തേക്ക്  സൈക്കിൾ കൊണ്ട് വരാൻ ബുദ്ധിമുട്ടാണ്.
സൈക്കിൾ റോഡിൽ വച്ച് താഴോട്ടൊരു ഓട്ടമാണ്. പത്രം വീശിയെറിഞ്ഞു തിരിച്ചും...

ഇന്നീ ഓട്ടങ്ങൾക്കിടയിൽ അവനൊരു പുതുവത്സരം ആശംസിക്കാൻ സമയം കിട്ടി..

ഓ.. ഇന്ന് ന്യൂ ഇയര്‍ ആണല്ലേ... "ഹാപ്പി ന്യൂ ഇയര്‍ മോനേ... "

അവൻ കേട്ടോ എന്നറിയില്ല... ശാരദാമ്മ പറഞ്ഞു വന്നപ്പോഴേക്കും അവൻ റോഡിലെത്തിയിരുന്നു...

പത്രം എടുത്ത് വരാന്തയിലേക്ക്‌ കേറി...

"ദാ അമ്മേ ചായ.."
വത്സലയാണ്, പതിവ് 'മധുരമില്ലാച്ചയ'യുമായി...

"ഉം.. എടീ ഇന്ന് ഒന്നാം തീയതിയാ..."

"ആ.. ശരിയാണല്ലോ .. പിള്ളേര് പറയണത് കേട്ട്... ഇന്നലെ രാത്രി വായനശാലേല് പന്ത്രണ്ടു മണി വരെ പരിപാടികള്‍ ഉണ്ടാരുന്നു-ന്ന്". രാവിലെ പാല് കൊണ്ട് വന്ന കൊച്ചു പറഞ്ഞതാണ്‌..."

"അമ്മേ... അപ്പൊ ഇനി പുതിയ കലണ്ടര്‍ ഇടാല്ലോ?" വത്സല ചുരുട്ടി വച്ച പുതിയ കലണ്ടര്‍ തൂക്കി..
"ഈ പഴയ കലണ്ടര്‍ ഞാന്‍ എടുക്കുവാണേ.  പിള്ളേര്‍ക്ക് പുസ്തകം പോതിയാല്ലോ?"

അവൾ അതും എടുത്ത് അടുക്കളയിലെത്തി..

വത്സല പണ്ട് തൊട്ടേ വീട്ടിൽ പണിക്ക് വരുന്നതാണ്... ഇപ്പോൾ അവൾക്കിതിന്റെ ആവശ്യം ഒന്നും ഇല്ലെങ്കിലും എന്നും അതിരാവിലെ വന്ന് അടുക്കളയിൽ സഹായിക്കും...
വീട്ടിലെ ഒരു അംഗത്തെ പോലെയാണ്.

കയ്യിലെ പഞ്ചസാര ഇടാത്ത ചായ നോക്കിയപ്പോഴേക്കും ശാരദാമ്മയ്ക്ക് ഓക്കാനം വന്നു..
"ഹോ.. രാവിലെ ഈ പഞ്ചാര ഇടാത്ത ചായ കുടിക്കുന്നത് ബുദ്ധിമുട്ട് തന്നെ... വേണ്ടാന്ന് വെക്കാനും പറ്റില്ല... പിന്നെ തല പൊളിയും പോലത്തെ വേദന ആയിരിക്കും ദിവസം മുഴുവൻ... "
ആരും കേൾക്കാനോ, കാണാനോ ഇല്ലെന്നറിഞ്ഞിട്ടും, കേട്ടിട്ടും, കണ്ടിട്ടും കാര്യമൊന്നുമില്ലെന്ന് അറിഞ്ഞിട്ടും ശാരദാമ്മ നെടുവീർപ്പോടെ, ബീഭത്സ ഭാവം പകർത്തി...
"നല്ലൊരു ദിവസമായിട്ട് ഇത്തിരി മധുരം ഇട്ടുതാടീ ചായയ്ക്ക് " - എന്ന് പറയാൻ തോന്നി ... പക്ഷേ ഒന്നും മിണ്ടാതെ പത്ര വാർത്തകളിലെ സ്ഥിരം പുതുവല്സരാശംസകളുടെ ഒപ്പം ചായ കുടിച്ചു....

കഴിഞ്ഞ വർഷം നഷ്ടമായതാണീ മധുരം.
കാലിൽവന്ന ഒരു ചെറിയ മുറിവ് ഉണങ്ങാതായപ്പോൾഷുഗർ ആണോന്ന് എല്ലാവര്ക്കും സംശയം തോന്നി . പരിശോധിച്ച് ഉറപ്പിച്ചപ്പോൾതൊട്ട് മധുരമുള്ളതൊന്നും കഴിച്ചിട്ടില്ല... എന്തിനു ചോറ് പോലും ഒരു നേരം ആക്കി..

"അക്ക എണീറ്റില്ലേടീ? " - ശാരദാമ്മ ഇടയ്ക്ക് പത്രത്തിൽനിന്ന് തല പൊക്കി...
"ഇല്ലമ്മേ.. ഭയങ്കര തണുപ്പാണെന്ന് പറഞ്ഞ് വീണ്ടും ചുരുണ്ട് കൂടി കെടപ്പാ... തണുപ്പാണെന്നും പറഞ്ഞ് രണ്ടു കമ്പിളിയാ എടുത്തു പുതച്ചത്... എല്ലാം കൂടെ അലക്കി എന്റെ നടു ഒടിയും.. "
വത്സല അടുക്കളയിൽ നിന്ന് വിളിച്ചുകൂവി...

"എടീ ഞാൻ എടുത്ത തുണി ഒക്കെ ഞാൻ തന്നെ അലക്കി ഇട്ടോളും.. നിന്നോടാരും പറഞ്ഞില്ലല്ലോ അലക്കാനും നടു ഓടിക്കാനും ഒന്നും.."
വത്സല പറഞ്ഞു തീർന്നില്ല, ചുരുണ്ടു കിടന്ന അക്ക സട കുടഞ്ഞെഴുന്നേറ്റു...

ഇവർ തമ്മിൽഎന്നും ഇങ്ങനെ ആണ്. വത്സലയ്ക്ക് അക്കയുടെ ചില വർത്തമാനങ്ങൾഒന്നും പിടിക്കില്ല... തിരിച്ച് അക്കയ്ക്കും...

ഇങ്ങനെ ചെറിയ ചെറിയ തീപ്പൊരികൾഎല്ലാം കൂടെ വലിയ പൊട്ടിത്തെറി എന്നാണാവോ - ശാരദാമ്മ മനസ്സിൽ ഓർത്തു.
 
അല്ലെങ്കിൽ തന്നെ അക്കയുമായി കുറച്ചു നാൾ പിണക്കത്തിലായിരുന്നു.
ഏകദേശം ഒരു വർഷത്തോളം നീണ്ട പിണക്കം...അതൊന്ന് ഒത്തു തീർപ്പായിട്ടേ ഉള്ളു...

ശാരദാമ്മയുടെ വല്യമ്മയുടെ മകളാണ് അക്ക..
വീട് അടുത്തു തന്നെ.. ഒരു പതിനഞ്ചു മിനിറ്റ് നടക്കാനുണ്ടാകും....
കല്യാണം കഴിയുന്നത്‌ വരെ എല്ലാവരും ഒരുമിച്ച് തറവാട്ടിലായിരുന്നു...പിന്നെ വയസ്സായപ്പോൾ, പിള്ളേരെല്ലാം ജോലിക്കാര്യങ്ങൾക്കും മറ്റുമായി വീട് വിട്ടു മാറി നിന്നപ്പോൾ  അവരവരുടെ വീട്ടിൽ ഒറ്റയ്ക്കായ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും കൂട്ടായി..

ആഴ്ചയിൽ രണ്ടു ദിവസം ശാരദാമ്മ അങ്ങോട്ടും, രണ്ടു ദിവസം അക്ക ഇങ്ങോട്ടും വരും. കൂട്ട് കിടക്കാൻ... വെള്ളിയാഴ്ച രണ്ടു വീട്ടിലും പിള്ളേർ വരും.. തിങ്കളാഴ്ച പോകും...

ആയിടയ്ക്കാണ് വടക്കേ പുറത്തെ ഒരു പത്ത് സെന്റ്‌ സ്ഥലം, ഒരത്ത്യാവശ്യത്തിന്, വിൽക്കേണ്ടി വന്നത് മൂത്ത മകൾക്ക്.. അത് പുറത്ത് പോകണ്ടല്ലോ എന്ന് കരുതി അക്കയോട് വാങ്ങാൻ പറഞ്ഞു...

അക്കയ്ക്ക് ആ സ്ഥലം ഇഷ്ടമായിരുന്നു.. പലപ്പോഴും അത് വഴി അമ്പലത്തിലേക്ക് നടക്കുമ്പോൾ പറഞ്ഞിട്ടുണ്ട്..

പക്ഷെ, അക്കയ്ക്ക് ആ സ്ഥലം വേണ്ടാന്ന് പറഞ്ഞു...
അത് അക്കയുടെ തീരുമാനമായിരിക്കില്ല, ഒരുപാടാലോചിച്ച് മക്കൾ എടുത്ത തീരുമാനങ്ങൾ ആയിരിക്കുമെന്നന്നറിയാം എങ്കിലും വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാഞ്ഞത്‌ കൊണ്ടും, സ്ഥലം വേറെ ആർക്കോ പോകും എന്ന സത്യം വല്ലാതെ അസ്വസ്ഥയാക്കിയത് കൊണ്ടും, ഒരു ദിവസംവീട്ടില് വന്ന അക്കയോട് പൊട്ടിത്തെറിച്ചു. അത് മക്കൾ അറിഞ്ഞ് വലിയ പ്രശ്നങ്ങൾ ഉണ്ടായി..
എല്ലാരും കൂടിയപ്പോൾ ആകെ ബഹളമായി..

പിന്നെ അക്ക ഇങ്ങോട്ടും ശാരദാമ്മ അങ്ങോട്ടും പോകാതായി.. രണ്ടു വീട്ടിലും വീണ്ടും ഒറ്റയ്ക്ക് രണ്ടു പേർ...

പക്ഷെ ശാരദാമ്മയുടെ മക്കൾഅമ്മ ഒറ്റയ്ക്കവാതിരിക്കാൻ മറ്റൊരു വഴി കണ്ടു പിടിച്ചു, ..
അനിയത്തിയുടെ മകൻ മുരളി, അക്കരെ സ്കൂളിലാണ് പഠിപ്പിക്കുന്നത്... അവനു പോയി വരാൻഎളുപ്പവും, ശാരദാമ്മയ്ക്കൊരു  കൂട്ടും..

അങ്ങനെ അക്കയ്ക്ക് പകരം മുരളി ആയി ശാരദാമ്മയുടെ കൂട്ട്..
അക്കയെ പോലെ എല്ലാ നേരവും സംസാരിച്ചിരിക്കാൻ മുരളിക്ക് നേരമില്ല...
മുരളി ഒത്തിരി വായിക്കും.. നാട്ടുകാർക്കൊക്കെ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കും...ഒരു കുട്ടി നേതാവും ആണ്...
എന്നാലും സമയം കിട്ടുമ്പോഴൊക്കെ ശാരദാമ്മയോടു കൂടെ ഇരിക്കും...

മുരളിയോടുള്ള സംസാരങ്ങളിൽ കൂടുതലും അക്കയുടെ കൂടെ ഉള്ള ദിവസങ്ങളെ കുറിച്ചായിരുന്നു....
അക്കയെ പോയി കാണാനും സംസാരിക്കാനും അവൻഇടയ്ക്ക് പറയും..
പക്ഷേ അത് ശരിയാവില്ല എന്ന് പറഞ്ഞ് ആ സംസാരം അവിടെ തീരും..
അതാണ്‌ പതിവ്.
പിന്നെ പിന്നെ അക്കയെ കുറിച്ചുള്ള സംസാരം കുറഞ്ഞു...
പതുക്കെ അക്ക ഇല്ല എന്ന കാര്യം തന്നെ മറന്നു.. 

രാവിലെ എന്നും മുരളിയുടെ സ്കൂളിൽപോകാനുള്ള ബഹളമായിരിക്കും.. പിന്നെ ഉച്ചയ്ക്ക് അവൻ വരുമ്പോഴേക്ക്‌ ഊണ് തയ്യാറാക്കാൻ വല്സലയെ  സഹായിക്കും.. ചോറുണ്ട് ചെറുതായി മയങ്ങും. അപ്പോഴേക്കും മുരളി എത്തും.. പിന്നെ ഓരോന്ന് സംസാരിച്ച് ചായകുടിക്കും... വൈകുന്നേരം അവൻ പുറത്തേക്കു പോകും..

അപ്പോൾശാരദാമ്മ കുളിയും, വിളക്ക് വെക്കലും ഒക്കെ കഴിക്കും.
മുരളിയെ ആ സമയത്ത് ഒരിക്കലും വീട്ടിൽ കിട്ടാറില്ല...

വിളക്ക് വയ്ക്കുന്നതിനു മുൻപ് വത്സല പോകും...  നാമജപം കഴിഞ്ഞ് കുറച്ചു TV കാണുമ്പോഴേക്കും അവൻ എത്തും..
പിന്നെ ചോറുണ്ട് കിടക്കുകയായി..

അക്ക കൂടെ ഉണ്ടായിരുന്ന നാളുകളെ കുറിച്ച് കിടക്കുമ്പോൾ എന്നും ഓർക്കും...

ഒരു ദിവസം മുരളി പോയിക്കഴിഞ്ഞ്  അടുത്ത വീട്ടിലെ ജാനകി വന്നു പുല്ലരിയാൻ..
പതിനൊന്നു മണിയായപ്പോൾഇത്തിരി കപ്പ പുഴുങ്ങിയത് കൊടുക്കാം എന്ന് വച്ച് വൽസലയെ പറമ്പിലേക്ക് വിട്ടു അവളെ വിളിപ്പിക്കാൻ... പിന്നെ രണ്ടു പേരും കരഞ്ഞു കൊണ്ട് വരുന്നതാണ് കണ്ടത്..

നോക്കിയപ്പോൾ ജാനകിയുടെ കാലിൽഒരു ചെറിയ മുറിവ്. പാമ്പ് കൊത്തിയതാണ്.. അവൾ പാമ്പിനെ കണ്ടെന്നാ പറഞ്ഞത്.. പക്ഷേ ഏതാണെന്ന് മനസ്സിലായില്ല.. അണലി ആണോന്നു സംശയം ഉണ്ട്...
ഇത് കേട്ടപ്പോൾ തന്നെ ശാരദാമ്മയ്ക്ക് തല കറങ്ങി...

പണിക്കാരെ വിട്ട് മുരളിയെ വിളിപ്പിച്ചു...ആശുപത്രിയിലേക്ക്  കൊണ്ട് പോയി..

അവർ തിരിച്ചു വരുന്നത് വരെ ശാരദാമ്മയും വത്സലയും ഉമ്മറത്ത് തന്നെ ഇരുന്നു..
നാട്ടിലെ ചില പാമ്പ് കടിയേറ്റ കാര്യങ്ങളും, പലതരം പാമ്പുകളെകുറിച്ചും, സന്ധ്യയ്ക്ക്  വിളക്ക് വയ്ക്കാൻ പോകുമ്പോഴൊക്കെ ശാരദാമ്മ സൂക്ഷിക്കണം എന്ന ഓർമ്മപ്പെടുത്തലുകളും ....കൂടെ ജാനകിക്കൊന്നും വരുത്തല്ലേ എന്ന പ്രാർത്ഥനയുമായി.

സന്ധ്യയായപ്പോൾ മുരളി വന്നു... ജാനകിക്ക് കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്..

അന്നത്തെ അവരുടെ സംസാരവും പാമ്പും, ജാനകിയും തന്നെ ആയിരുന്നു.. അന്ന് കിടക്കാൻ പോകുന്നതിനു മുൻപ് ശാരദാമ്മ മുരളിയോടു പറഞ്ഞു..
"നാളെ തന്നെ നമുക്കൊന്ന് മണ്ണാർശാലയിൽ പോണം".
മുരളിക്ക് തിരിച്ച് ഒന്നേ പറയാനുള്ളൂ...
"ചെറിയമ്മ സൂക്ഷിക്കണം... ആ പറമ്പിൽ ഒക്കെ ഒന്ന് ശ്രദ്ധിച്ചു വേണം ".

പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് പുറപ്പെട്ടു..വത്സലയും ഉണ്ട്...

വടക്കേപ്പുറത്തു കൂടെ ഇറങ്ങിയപ്പോൾ 'ആ പത്തു സെന്റു' വാങ്ങിയ മനുഷ്യൻ ആരോടോ പറയുന്നത് കേട്ടു "ചുള് വിലയ്ക്ക് കിട്ടിയപ്പോ എടുത്തതാ, വലിയ ലാഭമായി പോയി " എന്നൊക്കെ..
അയാളവിടെ വീട് വയ്ക്കാനുള്ള പരിപാടികൾ തുടങ്ങിയിരുന്നു..
ഇത് കൂടെ കേട്ടപ്പോൾ അക്കയോടും പിള്ളേരോടും ഉള്ള ദേഷ്യം പല്ല് കടിച്ചമർത്തേണ്ടി വന്നു..

പലപ്പോഴും ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമാണല്ലോ...

മുരളി കണ്ണിറുക്കി ചിരിക്കുക മാത്രം ചെയ്തു...
ആ കച്ചവടം അത്ര നഷ്ടമൊന്നും അല്ലെന്നാണ് അവൻപറയുന്നത്.

തൊഴാൻ വിളിച്ചപ്പോൾ മുരളി വന്നില്ല... അവൻ വീട്ടിൽ നിന്നിറങ്ങിയപ്പോഴേ പറഞ്ഞിരുന്നു കൂട്ട് വരും, പക്ഷെ അമ്പലത്തിനകത്ത് വരില്ലാന്ന്.
അവനോടു വന്നേ പറ്റൂ എന്ന് നിർബന്ധിച്ചപ്പോൾ പറഞ്ഞത് ഇതിലൊന്നും വിശ്വാസം ഇല്ല എന്നായിരുന്നു..
ദൈവം ഇല്ലാന്ന്.. അവൻ യുക്തിവാദിയാണത്രേ...

അവന്റെ കുറേ ആദർശങ്ങൾ...

"അപ്പോൾആരും ഇല്ലാത്തവർക്ക് ആരാണ് തുണ ?"  ശാരദാമ്മ പുരികം ചുളിച്ചു.

"ചെറിയമ്മേ.. ആരും ഇല്ലാത്തവർക്ക്  ആരും ഇല്ല.. ദൈവം ഒന്നും വരില്ല... നമ്മൾ തന്നെ ചെയ്യണം എല്ലാം.. ആരും ഇല്ലാത്തവർ ആണെങ്കിൽ അവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം.. അല്ലാതെ ദൈവം വരും എന്ന്  പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുകയല്ല വേണ്ടത്... അങ്ങനെ ചെയ്‌താൽ അത് നമ്മുടെ കർത്തവ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം ആണ്.."

അമ്പലത്തിന്റെ നടയ്ക്കൽ വച്ചായതുകൊണ്ട്  അതൊരു അധിക പ്രസംഗമായാണ് ആദ്യം തോന്നിയത് ...

പക്ഷേ ഒന്നും പറയാതെ നടയ്ക്കലേക്ക് നടന്നപ്പോൾതോന്നി ശരിയാണെന്ന്...
ആരും ഇല്ലാത്ത ശാരദാമ്മയ്ക്ക് ദൈവം കൂട്ടുണ്ടെന്നു കരുതി വരാതിരിക്കാം മുരളിക്കും, വത്സലയ്ക്കും, ബാക്കി ജോലിക്കാർക്കുമൊക്കെ...

ആരും ഇല്ലാത്തവൾഎന്ന് സ്വയം തോന്നുന്നുണ്ടെങ്കിലും, ഇവരൊന്നും ഇല്ലാതാകുമ്പോഴാണ് അത് സത്യമാകുന്നത്..
പക്ഷെ അതെപ്പോൾ വേണമെങ്കിലും സംഭവിക്കാം...
എല്ലാവരും മറ്റെന്തൊക്കെയോ മാറ്റി വച്ചിട്ടാണ് സഹായിക്കാൻവരുന്നത് ..

അങ്ങനെയൊക്കെ ആലോചിക്കുമ്പോൾ ദൈവം ഉണ്ടല്ലോ എന്ന സമാധാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്ന ഉറച്ച വിശ്വാസമാണ് തകർന്നത്... ആ  ഒറ്റ വിശ്വാസത്തിലാണ് ഇത് വരെ ജീവിച്ചതും  ഇപ്പോൾ ജീവിക്കുന്നതും..

തൊഴുതു നിന്നപ്പോൾ ഒന്നേ പ്രാർഥിച്ചുള്ളൂ ... അവൻ പറയുന്നതൊന്നും സത്യമാകല്ലേ എന്ന്...
"അടുത്തറിയുന്ന പലരും ഇപ്പോൾ ഒറ്റയ്ക്കാണ്... ഇത് പോലെ ആരെങ്കിലും സഹായിക്കാൻ തന്നെ ഉണ്ടാകുമെന്ന് വരില്ല...
ഈ ഞാൻ അടക്കം... "
ശാരദാമ്മ മനസ്സിൽ പറഞ്ഞു...

പെട്ടെന്നാണ് അക്കയും ഒറ്റയ്ക്കാണെന്ന ഓർമ വന്നത്..
മുരളിയെ പോലെ വേറെ ആരെങ്കിലും അവിടെ ഉണ്ടോ എന്ന്  അറിയില്ല.. ഒരിക്കലും ആലോചിച്ചില്ല... അന്വേഷിച്ചും ഇല്ല...

പിന്നെ നേരെ പോയത് അക്കയുടെ വീട്ടിലേക്കായിരുന്നു...

അവിടെ രാത്രി കൂടെ കിടക്കാൻ അപ്പുറത്തെ ഒരു കുട്ടി വരുമായിരുന്നു....

അന്ന് തന്നെ അക്കയെ കൂട്ടി വീട്ടിലേക്കു വന്നു...

ഒരു നെടുവീർപ്പോടെ ശാരദാമ്മ കണ്ണ് തുറന്നു...

"നീ രാവിലെ പത്രവും മടിയിൽവച്ച് ഉറക്കമല്ലേ? ഞാൻ വായിക്കാമെന്ന് വച്ചു.." പത്രം അക്കയുടെ കയ്യിലായിരുന്നു...

"അക്ക ചെന്ന് കുളിച്ചേ.. ചായ ചൂടാറി പോകും.. എനിക്ക് വയ്യ ഇനിയും ചൂടാക്കാനൊന്നും... " വത്സല വീണ്ടും..

"ആ.. ഇന്ന് ഒന്നാം തീയതിയുമാണ് .."
അക്ക ചൂടാവുന്നതിനു മുൻപേ ശാരദാമ്മ ഇടപെട്ടു..

"ഒരിക്കൽകൂടി അടി കൂടാൻ വയ്യാ അക്കാ..." ശാരദാമ്മ ചിരിച്ചു.. അക്കയും...