2010, നവംബർ 23, ചൊവ്വാഴ്ച

കാതു കുത്ത്


"അരിപ്രിയാ.... ഈ സാനിയ മിര്‍‌സാന കണ്ടിറ്റ്ണ്ടാ ??"
ചുമ്മാ ഇരിക്കുവല്ലേ വല്ലതും പഠിച്ചേക്കാംന്നു വച്ച് എടുത്ത book -നെ വിട്ടു കൊണ്ട് ഞാന്‍ ചോദ്യം കേട്ട ഭാഗത്തേക്ക്‌ നോക്കി...
ഇതെന്തു ചോദ്യം എന്ന് ഓര്‍ത്തെങ്കിലും ചോദിക്കുന്ന ആളും തരവും നോക്കിയാല്‍ ഈ ചോദ്യം വെറും സ്വാഭാവികം..
ചോദ്യശരം എറിഞ്ഞത് നമ്മുടെ ഫാബി റഷീദ് ...
കോളേജില്‍ join ചെയ്തു 4-ആം ദിവസം എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ചങ്ങാതി...
അതൊരു ചെറിയ flash back കഥ ...
അന്ന് രാവിലെ ഇത്തിരി താമസിച്ചാ എണീറ്റെ... ലേറ്റ് ആയാല്‍ bathroom കിട്ടാന്‍ വലിയ ബുദ്ധിമുട്ടാ ...
ഞാന്‍
ചെന്നപ്പോ ഒരെണ്ണം ഫ്രീ... ഞാന്‍ വിചാരിച്ചു ആരെങ്കിലും ബക്കറ്റ്‌ വച്ച്
ബുക്ക്‌ ചെയ്തതാരിക്കുംന്നു. സാധാരണ അവിടെ രാവിലെ അലാറം വച്ച് എണീറ്റ്‌
ബക്കറ്റ്‌ കൊണ്ട് വച്ച് bathroom ബുക്ക്‌ ചെയ്തു പോയി കിടന്നുറങ്ങുന്ന ഒരു
ശീലം പതിവാണു... അങ്ങനെ ആണെങ്കിലും ബക്കറ്റ്‌ കാണണം....
ബാക്കി എല്ലാ bathroom - ലും 3 - 4 വരി bucket കാത്തു നില്ല്കുമ്പോള്‍ ഇത് മാത്രം ഒഴിഞ്ഞു കിടക്കുന്നു....
whatever ഞാന്‍ കേറി കുളിച്ചു...
കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോ പിന്നില്‍ നിന്ന് ഒരു വിളി....
ദൈവമേ... ആരോ ബുക്ക്‌ ചെയ്ത bathroom ആരുന്നെന്നാ തോന്നുന്നേ... ഉടമസ്ഥ ആയിരിക്കും...
നോക്കിയപ്പോ നമ്മുടെ ഫാബി...
"എന്താ ഫാബ്സ് ?? "
"അതേയ് ഈ അന്റെ ബെസ്റ്റ് ഫ്രണ്ട് ആവ്വോ ??"
"എന്തു ??"
"അയില്ല്ല്ലേ
ഇന്ന് രാവിലെ ഞാന്‍ ഫീസ് കൊടുക്കാന` സിസ്റ്റര്‍-ന്റെ അടുത്ത് പോയപ്പോ
എന്നോട് ചോയിച്ചു ഫാബിന്റെ ബെസ്റ്റ് ഫ്രണ്ട് ആരാന്നു? പെട്ടന്ന് അനക്ക്
ഇന്നയാ ഓര്‍മ്മ വന്നെ .... ഞാബ്ബറഞ്ഞു ഹരിപ്രിയ ആന്നു ... അപ്പാടും
ഒരെന്നോട് ചോയിച് അപ്പൊ ഹരിപ്രിയാന്റെ ബെസ്റ്റ് ഫ്രണ്ട് ആരാന്നു...
അള്ളാ... ഞാന്‍ പറഞ്ഞു അത് ഞാന്‍ തെന്നെന്നു ... ഇനി ഇന്നോട്
ചോയിക്കുമ്പോ ഈ പറയണേ ഞാനാ ഇന്റെ ബെസ്റ്റ് ഫ്രണ്ട്ന്നു...."
ഞാന്‍ വായും പോളിച്ചു നിന്ന് പോയി....
"അരിപ്രിയാ ഈ പറയണേ .... "
"ആ... ഞാന്‍ പറയാം... " ഞാന്‍ ഉറപ്പു നല്‍കി ....
അങ്ങനെ അന്ന് മുതല്‍ "മ്മള` best friends ആയി..."
എന്റെ ഈ ബെസ്റ്റ് ഫ്രണ്ട് ആണു എന്നോട് സാനിയ മിര്‍‌സേനെ കണ്ടിട്ടുണ്ടോന്നു ചോദിച്ചത്...
അല്ല... മ്മളെ ഈ ഫാബി ആരാന്ന വിചാരം?? ഭയങ്കര സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ ആണു...
എന്ന്
വച്ചാല്‍ സ്പോര്‍ട്സ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ആളാണ്
ഇദ്ദേഹം. അവളും അനിയനും വീട്ടുകാരും ഒക്കെ സ്പോര്‍ട്സ് ഉം ആയി അടുത്ത ബന്ധം
പുലര്‍ത്തുന്നവരാണു...
south
india -യില്‍ ഏതു ക്രിക്കറ്റ്‌ മാച്ച് വന്നാലും ലീവ് എടുത്തു പോവാന്‍
തയ്യാര്‍, അനിയനാണെങ്കില്‍ അണ്ടര്‍ 19 team - ലെ player. father എന്തോ
sports council - ന്റെ ആരോ ആണെന്നാ കേട്ടത്...ഇങ്ങനെ പലതും...
മൊത്തത്തില്‍
സ്പോര്‍ട്സ് ഉം ആയി ഇത്ര ആഴത്തിലുള്ള സൌഹൃദം ഉള്ള ഇവള്‍ ചോദിക്കുമ്പോള്‍
ചെലപ്പോ നേരിട്ട് കണ്ടിട്ടുണ്ടോന്നു തന്നെ ആരിക്കുമോന്നു തോന്നി ....
"ആ കണ്ടിട്ടുണ്ടോന്നു ചോദിച്ചാല്‍ TV - ലും , paper - ലും ഒക്കെ.... എന്തെ ? "
"ഓളെ ചെവി കണ്ടാ?? കൊറേ കുത്തീട്ടുണ്ട് ..... എത്രയാ earrings ??? എന്തു മൊഞ്ചത്തിയാ പടച്ചോനേ ..... "
"ഹ്മ്മം ശെരിയാ നല്ല ഭംഗിയാ കാണാന്‍.... "
"അരിപ്രിയാ ഇനിക്കിഷ്ടണോ second stead?"
സത്യം
പറയാല്ലോ പണ്ട് തൊട്ടേ എന്റെ മനസ്സിലെ സുന്ദരിമാര്‍ക്ക് second stead ഉം
മൂക്കുത്തിയും ഉണ്ടായിരുന്നു... അതൊന്നും ഇല്ലാത്തവരെ സുന്ദരികളായി ഞാന്‍
കണക്കാക്കാരെ ഇല്ലാരുന്നു പണ്ട് .... ആ എന്നോടാ second stead ഇഷ്ടണോന്നു...
"എനിക്ക് ഭയങ്കര ഇഷ്ടാ ഫാബീ .."
"ആ എനക്കും അതെ .... നമ്മുക്ക് കുത്തിയാലോ അരിപ്രിയാ ...."
ഒരു പാട് നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ഇത്.... ശേ അങ്ങനെ അല്ല - കുറെ നാളായി തേടുന്ന ഒരു വള്ളി കാലില്‍ ചുറ്റിയ പോലെ....
എന്ത്
കൊണ്ട് കുത്തിക്കൂടാ.... അല്ല എന്റെ മൊഞ്ചത്തിമാരുടെ പോലെ എനിക്കും
ആയിക്കൂടെ.... അല്ല ആവണം അല്ലോ??? ഈശ്വരാ ഞാന്‍ എന്തെ ഇതിനെ കുറിച്ച്
നേരത്തെ ആലോചിക്കതിരുന്നത്....?
"മം... എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് ദാസാ"
അങ്ങനെ തീരുമാനിച്ചുറച്ചു ആ ആഴ്ച ഞാനും ഫാബിയും സ്വന്തം വീടുകളിലേക്ക് .....
"പത്ത് വെളുപ്പിനു മുറ്റത്തു നിക്കണ കസ്തൂരിമുല്ലയ്ക്ക് കാത്തു കുത്ത്... " എന്ന പാട്ടിന്റെ അകമ്പടിയോടെ അമ്മയുടെ മുന്നിലേക്ക്‌ ഈ കാര്യം അവതരിപ്പിച്ചു...
സാനിയ
മിര്‍സ അടക്കമുള്ള 3-4 second stead സുന്ദരിമാരുടെ കഥകളും, എന്റെ പണ്ട്
തൊട്ടേ ഉള്ള ആഗ്രഹവും കൂട്ടി കുഴച്ചു അമ്മയെ അതിനു സമ്മതിപ്പിച്ചു...
പിറ്റേന്ന് തന്നെ അമ്മയും ഞാനും കൂടെ നാട്ടിലെ വിശ്വസ്തനായ ഒരു പഴയ തട്ടാന്റെ അടുത്തേക്ക് .....
പക്ഷെ
അവിടെ പാന്റും ഷര്‍ട്ടും ഇട്ട new version തട്ടാന്‍ second stead ന്റെ
history - യും എന്റെ ചെവിയുടെ geography -യും പറയുന്നതിനിടെ കൃത്യം
നിര്‍വഹിച്ചു...
അങ്ങനെ എന്റെ രണ്ടു കാതിലും കൂടെ 4 കുത്ത്...
കോളേജില്‍ ആരും തന്നെ കൊള്ളാം എന്നൊരു വാക്ക് പറഞ്ഞില്ല....
എന്നാലും ഞാനും ഫാബിയും "ഇപ്പൊ ഈ നല്ല മൊഞ്ചത്തി ആയെന്നും , ആ നല്ല രസണ്ട് കാണാന്‍ന്നും " അന്യോന്യം പറഞ്ഞു സമാധാനിച്ചു...
ഈ കുത്ത് ഒന്ന് ഉണങ്ങിയിട്ടു വേണം ഇപ്പൊ ഉള്ള ചെറിയ കമ്മല്‍ മാറിയിട്ട് മൊഞ്ചുള്ള കുറച്ചു variety സാധനങ്ങള്‍ പരീക്ഷിക്കാന്‍ ....
2 ആഴ്ച കഴിഞ്ഞു .... മുറിവിലെ വേദന കുറഞ്ഞു... നല്ല അഭിപ്രായം ഒന്ന് പോലും കിട്ടിയില്ലെന്നത് സത്യം... അമ്മയും പറയുന്നത് കേട്ടു "വിചാരിച്ചത്ര ഭംഗി ഒന്നും ഇല്ല അല്ലെ " ന്നു....
ശേരിയാക്കം... പുതിയ റിങ്ങ്സ് ഒക്കെ ഇട്ടാല്‍ ഭംഗി ഒക്കെ താനേ വരും...
അങ്ങനെ ഒരു ദിവസം കള്ള പനി പറഞ്ഞു കോളേജില്‍ പോവാതെ വീട്ടില്‍ ഇരുന്നു....
ഞാന്‍
മാത്രമേ വീട്ടില്‍ ഉള്ളു...ഇത് തന്നെ പറ്റിയ അവസരം... ആ ചെറിയ കമ്മല്‍
മാറ്റി ഒരു റിംഗ് ഇട്ടു നോക്കാം ... ഏതായാലും 2 ആഴ്ച കഴിഞ്ഞല്ലോ.. മുറിവും
ഏകദേശം ഉണങ്ങി...
ഒരു
കാതിലെ കമ്മല്‍ ഊരി... മറ്റേതു നോക്കിയിട്ട് കാതില്‍ പിടിക്കാനേ
പറ്റുന്നില്ല... ഭയങ്കര വേദന... അയ്യോ... ആ കാത്തു പഴുക്കുന്നുണ്ടോന്നു ഒരു
സംശയം... കുറച്ചു സമയത്തെ നിഷ്ഫല പ്രയത്നത്തിനു ശേഷം അത് ഉപേക്ഷിച്ചു...
എന്നാ പിന്നെ ഊരിയത് അങ്ങോട്ട്‌ തിരിച്ചു ഇട്ടേക്കാം ....
പക്ഷെ.... അതിടാന്‍ നോക്കിയ ഞാന്‍ തളര്‍ന്നു പോയി... ആ ചെറിയ കമ്മല്‍ കാതില്‍ കേറുന്നില്ല....
ദൈവമേ.... വൈകുന്നേരം വരെ കുളിയും, ഊണും എല്ലാം ഉപേക്ഷിച്ചു ഇത് രണ്ടും പരീക്ഷിച്ചിരുന്നു.... പണ്ടാരം..
ഒരു സുന്ദരമായ കള്ള ലീവ് കളഞ്ഞു കുളിച്ചു ...
വൈകുന്നേരം അനിയന്‍ വന്നു....
ലവന്‍ ആളു പുലിയാ ... പറഞ്ഞു നോക്കിയാല്‍ ചെലപ്പോ ശെരിയാവും....
"ഡാര്‍ലിംഗ് .... എന്നെ ഈ കമ്മല്‍ ഇടാന്‍ ഒന്ന് സഹായിക്കുമോ???"
"എന്തെ ?"
നടന്ന കഥകള്‍ ഒക്കെ പറഞ്ഞു ...
"okay let me try "
അവനും കുറെ ശ്രമിച്ചു. എവിടെ തഥൈവ.
എന്നാല്‍ ഒരു കാര്യം ചെയ്യാം മറ്റേതു ഊരാം.. അതായിരിക്കും എളുപ്പം ....
വേദന കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു ശെരിയാ അതാരിക്കും നല്ലത്.... എന്നാലും ആശിച്ചു കാതു കുത്തിയതാ.... മം സാരമില്ല ...
പക്ഷെ unfortunately അതും നടന്നില്ല ....
"എന്നാലും നിനക്ക് വേറെ ഒരു പണിയും ഇല്ലേ? ഒന്നുകില്‍ കുത്തണ്ടാരുന്നു ... അല്ലെങ്കില്‍ ഊരെണ്ടാരുന്നു... ഇതിപ്പോ..."
വേദന കൊണ്ട് മനുഷ്യന്‍ പിടയുമ്പോഴാ അവന്റെ ഒരു ഉപദേശം...
വേദന കണ്ണുനീരായി പ്രവഹിച്ചപ്പോള്‍ അവന്‍ പറഞ്ഞു നോക്കട്ടെ ശെരിയാക്കാം...
പിന്നെ എന്താണ് നടന്നത് എന്നറിയില്ല .... കാതിലേക്ക് അവന്റെ സര്‍വ ശക്തിയും എടുത്ത് ആ കുഞ്ഞു കമ്മല് കൊണ്ട് ആഞ്ഞു ഒറ്റ കുത്ത്...
ധാരയായി കണ്ണീരും
ചോരയായി രണ്ടു മൂന്നു തുള്ളികളും ഭൂമിയിലേക്ക്‌ പതിഞ്ഞു....
ഈശ്വര ...
എന്നാലും സാരമില്ല .... സംഭവം കാതില്‍ കേറിയല്ലോ ??
എന്റെ കാതുകുത്ത്‌ വേസ്റ്റ് ആയില്ലല്ലോ ? അത് മതി....
അങ്ങനെ കുത്തിയ കാതു വീന്ദും കുത്തി കീറിയപ്പൊള്‍ എന്തെന്നില്ലാത്ത സമാധാനമായി.
ആ മുറിവ് ഒരു പാട് നാള്‍ ഉണ്ടായിരുന്നു...
പലരെയും
അത്ഭുതപ്പെടുത്തി കൊണ്ട് , തലതോര്ത്തുമ്പോള്‍ തോര്‍ത്തിന്റെ ചില നൂലുകള്‍
കുടുങ്ങിയും, ചീപ് കൊണ്ടും ഒക്കെ അത് ഒട്ടും ഉണങ്ങാതെ യൌവനത്തോടെ എന്റെ
കൂടെ ഏകദേശം ഒരു വര്‍ഷത്തിനു മുകളില്‍....

8 അഭിപ്രായങ്ങൾ:

 1. എന്നിട്ട് മേക്കാത്‌ കാണാനില്ലല്ലാ...!! :D

  മറുപടിഇല്ലാതാക്കൂ
 2. ങേ ? കണ്ടിട്ടില്ലേ ? അതിപ്പോഴും എന്റെ കാതില്‍ തന്നെ ഉണ്ട് :)

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ട് .. എഴുത്തിനു വേറെ ഒരു സ്റ്റൈല്‍ വരുന്നുണ്ട് .. എനിക്കിഷ്ട്ടപ്പെട്ടു . ..കണ്ണൂര്‍ ഭാഷയുടെ പ്രയോഗങ്ങള്‍ നന്നായിട്ടുണ്ട് .. ഇതുപോലത്തെ പഴയ കഥകള്‍ ഇനിയും പോരട്ടെ ...

  മറുപടിഇല്ലാതാക്കൂ
 4. കാതുകുത്ത് ഉഷാറായി, ഫാബി ഒരു കഥാപാത്രം തന്നെ; ഈ സെക്കന്റ് സ്റ്റെഡ് എന്താണെന്നു ശരിക്കങ്ങു മനസ്സിലായില്ല എന്നത് വേറെ കാര്യം!
  ആ ബാത്റൂം എന്തുകൊണ്ടാ ആരും ബുക്ക് ചെയ്യാതിരുന്നതെന്നു പറഞ്ഞില്ല?!

  മറുപടിഇല്ലാതാക്കൂ
 5. @ Pulchaadi ... thanks .... :)

  ഫാബി ഒരു വന്‍ സംഭവം തന്നെ.... second stead - മേല്‍ കാത് എന്ന് പറയും... സാധാരണ കാത് കുത്തുന്നതിനും മുകളില്‍ കുത്തുന്നത് ...

  പിന്നെ ആ ബാത്രൂം, അത് അപ്പൊ ആരെങ്കിലും കുളിച്ച് ഇറങ്ങിയതാവും ... എന്താണെന്നു എനിക്കും അറിയില്ല :)

  മറുപടിഇല്ലാതാക്കൂ
 6. ജോറായിരിക്കണ്‌.
  കാത്കുത്ത്യോര്‍ക്കെ അതിന്റെ വിഷമം അറിയൂ.
  രസവും അല്ലേ.
  മേക്കാത് കുത്തല്‍, ഹൊ സമ്മതിച്ചിരിക്കുന്നു.
  ഇവ്ടെ ഒരിഞ്ചക്ഷന്‍ എടുക്കാന്‍ പേടുന്ന പാട് നമ്മക്കേ അറിയൂ.

  "അത്ഭുതപ്പെടുത്തി കൊണ്ട് , തലതോര്ത്തുമ്പോള്‍ തോര്‍ത്തിന്റെ ചില നൂലുകള്‍
  കുടുങ്ങിയും, ചീപ് കൊണ്ടും ഒക്കെ അത് ഒട്ടും ഉണങ്ങാതെ യൌവനത്തോടെ എന്റെ
  കൂടെ ഏകദേശം ഒരു വര്‍ഷത്തിനു മുകളില്‍...."
  ഇതൊത്തിരി പറയുന്ന ഒരവസാനിപ്പിക്കലാണല്ലോ?

  മറുപടിഇല്ലാതാക്കൂ
 7. അരിപ്രിയ അല്ല ഹരിപ്രിയ
  ഫാബിയുടെ സംസാര ശൈലി നന്നായി ഇഷ്ടെപ്പെട്ടു
  ഒരു നിഷ്കളങ്കത തോന്നി
  പ്രത്യേകിച്ച് ആ ബെസ്റ്റ് ഫ്രണ്ടിനെ കുറിച്ച് പറയുന്ന വരികള്‍

  മറുപടിഇല്ലാതാക്കൂ