
വ്യാഴാഴ്ച എനിക്ക് ഏറ്റവും പേടിയുള്ള ദിവസം . അന്ന് രണ്ടു മലയാളം പീരീഡ് ഉണ്ട്....
ഒന്ന് രാവിലെയും മറ്റേതു ഉച്ചയ്ക്കും. അന്നൊക്കെ എല്ലാ ബുധനാഴ്ചകളിലും രാത്രി കിടക്കുമ്പോള്‍ തുടങ്ങുന്ന ഒരു തരം വിറയല്‍ വ്യാഴാഴ്ചയിലെ ഉച്ചയ്ക്കത്തെ മലയാളം പീരീഡ് കഴിയുന്നത് വരെ കാണും.... കാരണം ഊഹിക്കാവുന്നതേ ഉള്ളു .. എന്റെ മലയാളം മാഷ് ഒരു സംഭവം തന്നെ ആയിരുന്നു...
എന്തോ മലയാളം വിദ്വാന് ആണെന്നാ അമ്മ പറഞത്... അതെ സ്കൂളില്‍ പഠിപ്പിക്കുന്ന എന്റെ അച്ഛന്റെ അടുത്ത സുഹൃത്ത്... പക്ഷെ എന്നെ കണ്ടു കൂടായിരുന്നു.... എന്തിനും ഏതിനും എന്നെ വഴക്ക് പറയും.... അതിലേറെ കളിയാക്കി കൊല്ലും .... അങ്ങനെ ക്ലാസ്സില്‍ എല്ലാവരുടെ മുമ്പിലും മാഷുടെ മോളെന്നുള്ള അഭിമാനമൊക്കെ അച്ഛന്റെ ഈ സുഹൃത്ത് കാരണം ഇല്ലാതായി....
പണ്ടൊക്കെ എന്നെ കാണുമ്പോള്‍ ഫസ്റ്റ് ബെഞ്ചിലെ ചില പടിപ്പിസ്റ്റു ആണ്‍കുട്ടികള്‍ ഒരു ആദരവോടെ നോക്കും എന്ന് എനിക്ക് ചിലപ്പോഴൊക്കെ വെറുതെ എന്കിലും തോന്നാറുണ്ട് ..... :)
അങ്ങനെ കെട്ടിപ്പൊക്കിയ അഭിമാനമൊക്കെ ഓരോ മലയാളം പീരീഡ് കഴിയുമ്പോളും കുറഞ്ഞു കുറഞ്ഞു ഇല്ലാതായി നെഗറ്റീവ് value -ഇല് എത്തിയിരിക്കുന്ന കാലം ... എങ്ങനെ കുറയാതിരിക്കും ? പണ്ട് ഞാന്‍ ചെറുതായിരിക്കുമ്പോള്‍ മാഷ് അച്ഛന്റെ കൂടെ വീട്ടില്‍ വന്നപ്പോ ഞാന്‍ അനിയനോട് അടി കൂടി അച്ഛന്റെ കയ്യിന്നു നല്ലത് മേടിച്ചത് മുതല്‍ മനുഷ്യനെ മാനം കെടുത്തുന്ന പലതും ... പൊടിപ്പും തൊങ്ങലും വെച്ച് വിവരിക്കും.... മലയാള വിദ്വാനായത് കൊണ്ട് മനസ്സില്‍ തോന്നുന്ന എന്തും നന്നായി തന്നെ അങ്ങ് അവതരിപ്പിക്കും....അതില്‍ നര്‍മ്മം കൂടി കലരുമ്പോള്‍ എല്ലാര്ക്കും വളരെ പ്രിയം... frontbenchers കളിയാക്കി ചിരിച്ചു കൊണ്ട് എന്നെനോക്കുമ്പോള്‍ ... പാവം ഞാന്‍ മാത്രം ക്ലാസ്സില്‍ എന്റെ അഭിമാനങ്ങള്‍ ഒരുകുന്നതും നോക്കി നിസ്സഹായയായി....
അങ്ങനെ ഇരിക്കുമ്പോളാണ് ആദ്യത്തെ ടെസ്റ്റ് പേപ്പര്‍ ഇടാംന്നു മാഷ് പ്രഖ്യാപിക്കുന്നത്....
yes എന്റെ കഴിവ് തെളിയിക്കേണ്ട സമയമായി എന്ന് എനിക്കും തോന്നി....
ഫസ്റ്റ് ബെഞ്ചിലെ പടിപ്പിസ്ടുകളെ ഒന്നടംഗം നിലം പരിശാക്കുമെന്നു പതിജ്ഞ ചെയ്തു ഞാന്‍ എന്റെ പഠിത്തം ആരംഭിച്ചു...
ഒടുക്കത്തെ പഠിത്തം... മാത്രവുമല്ല... എങ്ങാനും എനിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ പിന്നെ മാഷ് അത് അച്ഛനോടും പറഞ്ഞു വീട്ടില്‍ എനിക്ക് കിട്ടുന്ന ഇത്തിരി സമാധാനം കൂടെ ഇല്ലാതാക്കും എന്നത് ഉറപ്പു തന്നെ ...
അങ്ങനെ ആ സുദിനം വന്നെത്തി.... അന്ന് ടെസ്റ്റ് പേപ്പര്‍ ആയതു കൊണ്ട് മാഷിന് എന്നെ കളിയാക്കാനും കഴിഞ്ഞില്ല ... എന്നാലും കിട്ടിയ chance-ല്‍ എനിക്കിട്ടു വച്ചു... ഞാന്‍ ഏതോ ഒരു answer ഓര്‍ത്തെടുക്കാന്‍ ചുമ്മാ മുകളിലേക്ക് ഒന്നും നോക്കിയതാ ... സാധാരണയായി എല്ലാ മനുഷ്യരും ചെയ്യുന്ന ഒരു കാര്യം... പക്ഷെ ഞാന്‍ ചെയ്തപ്പോ അതും കുറ്റം... ഉറക്കെ ഒരു ചോദ്യം... "എന്താ ഹരിഹരപ്രിയേ..... തട്ടിന് മുകളിലാണോ ഉത്തരം തപ്പുന്നത്.... പഠിക്കണ്ട സമയത്ത് പഠിച്ചാല്‍ ഇങ്ങനെ പരീക്ഷ നേരത്ത് അട്ടം നോക്കേണ്ടി വരില്ല ...." ഈശവരാ... ഇതെന്തൊരു അവസ്ഥ .... കാണിച്ചുതരാം ഞാന്‍ പഠിച്ചിട്ടുണ്ടോ ഇല്ലയൊന്നു.. ഞാന്‍ വാശിക്ക് ഉത്തരങ്ങള്‍ എഴുതി തള്ളി .... :P
പക്ഷെ ഉടനെ കിട്ടി അടുത്തതു .... "ഇങ്ങനെ വാരി വലിച്ചു എഴുതുന്നോര്ക്കെല്ലാം ഞാന്‍ വാരി കോരി മാര്‍ക്ക് തരുംന്നു വിചാരിക്കണ്ട.... എഴുതുന്നതില്‍ എന്തെങ്കിലും ഒക്കെ വേണം .... "
അപ്പൊ ഇനി ഞാന്‍ എത്ര എഴുതിയാലും വലുതായി ഒന്നും പ്രതീക്ഷിക്കണ്ടാന്നു.....ഹ്മ്മം .... ശെരി.... വിധി അല്ലാതെ എന്ത് പറയാനാ....
ഏറ്റവും ഒടുവിലത്തെ question കണ്ടപ്പോ ഞാന്‍ തളര്‍ന്നു പോയി .... ഉല്പ്രേക്ഷയുടെ ലക്ഷണം ....
ദൈവമേ ... ഇത് മനപൂര്‍വമാ .... ഒരു ഗദ്യം ആയിരുന്നു ടെസ്റ്റ് പേപ്പര്‍ നു തന്ന portion. " and how come this bloody ഉല്പ്രേക്ഷ in that???
അന്ന് ഞാന്‍ വെറും 8 ആം ക്ലാസ്സ്, അതും ക്ലാസ്സ് തുടങ്ങിയിട്ട് വെറും 3 ആഴ്ച ..... 7 ആം ക്ലാസ്സില്‍ ഉല്പ്രേക്ഷയും ഉപമയും പഠിപ്പിച്ചത് എന്റെ സ്വന്തം അമ്മ... എഴുതിയില്ലെങ്കില്‍ ഇവിടുന്നു കിട്ടുന്നതും വീട്ടില്‍ ചെന്ന് അച്ഛന്റെ കയ്യിന്നു കിട്ടുന്നതിലും കൂടുതല്‍ കിട്ടുന്നത് അമ്മയുടെ കയ്യിന്നു തന്നെ ആയിരിക്കും....
എന്തായാലും എവിടുന്നെങ്കിലും, അല്ല .. എല്ലാ വഴിയിലൂടെയും കണക്കിനു കിട്ടുംന്നു ഉറപ്പു... എന്നാലും അങ്ങനെ വിടാനോക്കുമോ ??
എന്റെ സര്‍വ ശക്തിയും എടുത്തു, അറിയുന്ന എല്ലാ ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു ഞാന്‍ എന്റെ memory മൊത്തത്തില്‍ ഒന്ന് സെര്‍ച്ച് ചെയ്തു... മുക്കും മൂലയും... ഉപമ വന്നു .... കൂടെ ഉല്പ്രേക്ഷയും....
yes ...."മറ്റൊന്നില്‍ കര്‍മയോഗത്താല്‍ അത് താനല്ലയോ ഇതെന്ന്
വര്ണ്യതിലാശങ്ക ഉള്പ്രേക്ഷാലംകൃതി" ....
ഹ്മ്മം....സന്തോഷം അടക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..... ഹോ എന്റെ ഒരു കാര്യം ....
അങ്ങനെ അതും ഞാന്‍ എഴുതി ....
test കഴിഞ്ഞു അഭിമാനപൂര്‍വം ഇരുന്നപ്പോള്‍ എനിക്ക് മനസ്സിലായി ക്ലാസ്സിലെ മിക്കവാറും ആരും തന്നെ ലക്ഷണം എഴുതിയില്ല....
ഫ്രന്റ്ബെഞ്ചലെ പഠിപ്പിസ്റ്റ് വന്നു എന്നോട് ചോദിച്ചു "ഹരി ... ഉലപ്രേക്ഷയുടെ ലക്ഷണം എന്താരുന്നു .... എനിക്കത് കിട്ടിയില്ല .... "poor boy... ഇതൊന്നു അറിയാതെയാ ... ബാകിയുള്ളവരെ കളിയാക്കി ചിരിക്കാന്‍ മാത്രം ഒരു കുറവും ഇല്ല .... ഞാന്‍ മനസ്സില്‍ ഓര്‍ത്തു....
അടുത്ത് നിന്ന ലീലാവതി ഉടനെ താളത്തില്‍ ...
"മറ്റൊന്നില്‍ ധര്‍മ യോഗത്താല്‍ അത് താനല്ലയോ ഇതെന്ന്
വര്ണ്യതിലാശങ്ക ഉള്പ്രേക്ഷാലംകൃതി" ... ഇതല്ലേ ??
എന്ത് .....
ധര്മയോഗമാണോ ? കര്‍മയോഗം ന്നാ ഞാന്‍ എഴുതിയെ .... പടച്ചോനേ ....
ഇത് കെട്ടു ആ ഫസ്റ്റ് ബെഞ്ച് പൊട്ടന് ചിരിച്ചു ... ഹ്മം .. ഒന്നും എഴുതതവനാ... ഒരു അക്ഷരം മാറിയ എന്നെ കളിയാക്കുന്നത് .... എന്നാലും ദൈവമേ... എന്നോടീ ചതി വേണ്ടായിരുന്നു...
ഇനി ഞാന്‍ എങ്ങനെ വീട്ടില്‍ പോവും ?എങ്ങനെ അച്ഛന്റെ അമ്മയുടെ മുന്നില്‍ പോവും? ആകെ ഉണ്ടായിരുന്ന ഇത്തിരി അഭിമാനം അമ്മയുടെ മുന്നില്‍ ആയിരുന്നു .... അതും ഇപ്പോള്‍ ..... ഉപമയോ ഉത്പ്രേക്ഷയോ ലക്ഷണമോ എന്താണെന്നു പോലും അറിയാത്ത എന്റെ അനിയന് വരെ തുടങ്ങും എന്നെ കളിയാക്കാന്‍ ....
വൈകുന്നേരം വിട്ടില്‍ എത്തിയത് മുതല്‍ തലവേദന എന്ന് കള്ളം പറഞ്ഞു കിടന്നു... നല്ല വിശപ്പുണ്ടയിട്ടും ചായ പോലും ഉപേക്ഷിച്ചു... ഒരു തീവ്രതയ്ക്ക് ..... അച്ഛന് വന്നു ..... തലവേദനക്കാരിയെ കാണാന്‍ വന്നപ്പോള്‍ ഉറക്കം അഭിനയിച്ചു കിടന്നു... രാത്രി കഴിക്കാന്‍ അമ്മ വിളിച്ചു ..... 3-4 വട്ടം വിളിച്ചപ്പോള്‍ എണീറ്റ് പോയി....വിശപ്പ് അസഹ്യം....
തലവേദനയുടെ അന്വേഷണങ്ങള്‍ ഒക്കെ കഴിഞ്ഞു കഴിച്ചു തുടങ്ങിയപ്പോള്‍ അച്ഛന് ചോദിച്ചു, ഉല്പ്രേക്ഷയുടെ ലക്ഷണം എന്താടീ ? കൂടെ അമ്മയും .... മറ്റൊന്നിന് കര്‍മ യോഗം എന്നാണോ നിന്നെ പഠിച്ചത് ?
അപ്പൊ എന്റെ തലവേദന ഉല്പ്രേക്ഷ കാരണമെന്നു രണ്ടു പേരും ഒരുപക്ഷെ ഒന്നും അറിയാത്ത അനിയനും അറിഞ്ഞു കാണും ....
തുടങ്ങിയെ ഉള്ളു.... കറന്റ് പോയി.... ദൈവമേ തുണച്ചു....
"ഓഹോ... ഇതിപ്പോ സ്ഥിരമാണല്ലോ ... നമ്മുടെ ലൈന്‍ മാത്രമേ ഉള്ളു ... ഇങ്ങനെ ഇടയ്ക്കിടയ്ക്ക് .... ആ എമര്‍ജന്‍സി ഓണ്‍ ആകിയെ.... കഴിഞ്ഞ election നു വോട്ട് പിടിക്കാന്‍ വന്നപ്പോ എല്ലാം ശെരിയാവും എന്നൊക്കെ പറഞ്ഞിട്ട് .... "
വിഷയം ഉല്പ്രേക്ഷയില് നിന്ന് കറന്റ് - ലെക്കും മറ്റു രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിലെകും....
ദൈവമേ ഒരു പാട് നന്ദി ..... എന്താണ് നടന്നത് എന്നെനിക്കിപ്പോഴും അറിയില്ല .... ചെലപ്പോ ദൈവവും വിചാരിച്ചു കാണും ഇനിയും കുറയാന്‍ അവളുടെ പക്കല്‍ അഭിമാനം ഒന്നും ഇല്ലല്ലോ ??
നോട്ട്: നമ്മുടെ മലയാളം മാഷ് എന്നെ ഒന്ന് "ഇതാക്കാന്‍" ചുമ്മാ തമാശയ്ക്ക് പറയുന്നതായിരുന്നു എന്ന് കുറച്ചു നാളുകള്‍ക്ക് ശേഷം എന്റെ അനിയന് പഠിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് മനസ്സിലായി.... :) അവന് വന്നു മാഷിന്റെ കളിയാക്കല്‍ സഹിക്കുന്നില്ലെന്നു, ഓരോ ഉദാഹരണങ്ങള്‍ വച്ചു പറഞ്ഞപ്പോ ഇതൊക്കെ ചുമ്മാതല്ലെ എന്ന് ഞാന്‍ തന്നെ പറഞ്ഞു ആശ്വസിപ്പിച്ചു... പിന്നെ പഴയ എന്റെ കാര്യവും ഒരു ചിരിയോടെ ഓര്‍ത്തു...
I'm reading your blog first time.Nice writing style.i mean i liked the humor sense...
മറുപടിഇല്ലാതാക്കൂKeep Writing.
:)
നന്നായിട്ടുണ്ട് ... വീണ്ടും എഴുതുക .
മറുപടിഇല്ലാതാക്കൂസ്ക്കൂളില് പഠിക്കുമ്പോ തലകുത്തിനിന്ന് ഉപമയും ഉല്പ്രേക്ഷയും മന:പാഠമാക്കിയിട്ടെന്തു കിട്ടി, ഇങ്ങനെ രണ്ടു പോസ്റ്റ് എഴുതാന്‍ പറ്റി എന്നല്ലാതെ! നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഓരോ വിരോധാഭാസങ്ങള്‍, 'കര്‍മയോഗം'ന്നല്ലാതെ എന്താ പറയ്ക! എന്തായാലും ഉല്പ്രേക്ഷ കലക്കി!!
മറുപടിഇല്ലാതാക്കൂ@ Pulchaadi:
മറുപടിഇല്ലാതാക്കൂഅതിപ്പോ എന്താ പറയുക ? ഉല്പ്രേക്ഷയും ഉപമയും പഠിച്ചത് കൊണ്ട് ബ്ലോഗ് എഴുതാന്‍ മാത്രമേ ഉപകരിച്ചുള്ളൂ എന്ന് എനിക്ക് തോന്നുന്നില്ല ... അതൊക്കെ നമ്മള് അറിയേണ്ട സംഗതികള്‍ തന്നെ അല്ലെ ?
ആണെന്നാണ് എന്റെ അഭിപ്രായം... ഇല്ലെങ്കില്‍ നമ്മുടെ പൂര്‍വികരുടെ പല കവിതകളും നമുക്ക് ഇത്രയേറെ ആസ്വദിക്കാന്‍ പറ്റില്ല ...
പിന്നെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഓരോ വിരോധാഭാസങ്ങള്‍ -- ഉം .. പോരായ്മകള്‍ ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട്... പക്ഷെ ഒരു നല്ല പ്രതിവിധി പറയാന്‍ വളരെ പ്രയാസം... അത് അതറിയുന്നവര്‍ തന്നെ ചെയ്യും എന്ന് ആശ്വസിക്കാം...
adipoli.........
മറുപടിഇല്ലാതാക്കൂgood sense of humor :) photoyum kalakki:)
മറുപടിഇല്ലാതാക്കൂപുൽച്ചാടിക്കുള്ള മറുപടിയും നന്നായി.
മറുപടിഇല്ലാതാക്കൂ