2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഫേസ്ബുക്ക്‌ ജാരന്മാരോടുള്ള ചോദ്യങ്ങൾ


അങ്ങനെ ഇങ്ങനെ ചാറ്റ് ചെയ്ത് ബോറടിക്കുമ്പോൾ,
എന്നെ ഇപ്പൊ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു തുടങ്ങാം - ഒരു അവിവാഹിതയ്ക്ക്.
കള്ളകാമുകർ ഒഴിവുകഴിവുകൾ, ഉത്തരവാദിത്ത്വം നീട്ടി നിരത്തും, ബ്ലോക്ക്‌ ചെയ്യപ്പെടും.
എനിക്കാരും ഇല്ലെന്നോ, ഭർത്താവ് ശരിയല്ലെന്നോ തുടങ്ങി
ഞാനും വരുന്നു കൂടെ എന്ന് പറയാം - ഒരു വിവാഹിതയ്ക്ക്.
എന്റെ ജീവിതം എന്നോ, വീട്ടുകാരുടെ പ്രതീക്ഷയെന്നോ,
ജീവിതത്തിന്റെ നെട്ടൊട്ടമെന്നൊ പറഞ്ഞ് ഓഫ്‌ലൈൻ ആകും.
എന്റെ കുഞ്ഞിനെ കൂടെ കൊണ്ട് വരും എന്ന് പറയാം - ഒരു അമ്മയ്ക്ക്
എനിക്ക് നിന്നെ മതിയെന്നോ, ഇതുപോലെത്ര വേണമെങ്കിലും ഞാൻ തരുമെന്നോ പറഞ്ഞേക്കും.
ഇനി കുഞ്ഞിനെയുമെടുത്തോ എന്നാണ് ഉത്തരമെങ്കിൽ,
ബാക്കി ജീവിതം മുഴുവൻ കണ്ണ് രണ്ടും അവരിലേക്ക്‌ സമർപ്പിക്കണം.
ആണായാലും പെണ്ണായാലും! അത് വേണ്ട! ലോഗൌട്ട് ചെയ്തേക്ക്.
ഇതിലൊന്നും പെടാതെ,
എനിക്ക് നിന്റെ ജാരനായി ഈ ഇല്ലാ ലോകത്തിൽ കഴിയാനാണിഷ്ടം എന്നാണെങ്കിൽ മടിക്കണ്ട,
അതൊരു കുടുംബത്ത് പെറന്ന ജാരൻ തന്നെ. പൂർണമായും അവിശ്വസിക്കാം!

4 അഭിപ്രായങ്ങൾ:

  1. ഇതൊക്കെ തരണം ചെയ്ത വിരുതന്മാരും വിരുതത്തിമാരും കാണും കേട്ടോ

    മറുപടിഇല്ലാതാക്കൂ
  2. ലക്കിലാത്ത e ലോകത്ത് വിനിമയം ചെയ്യപ്പെടുന്ന പ്രണയത്തിന്റെ വൃത്തി കെട്ട മാറാപ്പ് മനോഹരമായെഴുതിയ ഈ കുറിപ്പിന്റെ കൈത്താങ്ങിൽ നൈസായി ആൺ വര്ഗ്ഗത്ത്തിന്റെ മൊത്തം മണ്ടക്ക് ഏറ്റി വച്ചുകൊടുക്കുന്നുണ്ട് ഹരിപ്രിയ.



    pre marriege sex സാമാന്യ വൽക്കരിക്കപ്പെടുന്ന ന്യൂ ജെൻ പ്രണയത്തിൽ ആണിനോളം പങ്ക് പെണ്ണിനുമുണ്ട് ...ഇനി പോസ്റ്റ് marriege ആണെങ്കിലും പ്രണയം ആണിൽനിന്ന് മാത്രം മുളക്കുന്നതല്ലലോ

    മറുപടിഇല്ലാതാക്കൂ
  3. നല്ല നിരീക്ഷണം. അതെ അതാണ്‌ ശരിയായ ജാരൻ.അവനെ മാത്രം ആശ്രയിക്കുക. ഇല്ലാത്ത ലോകത്ത് അൽപ്പം ആശ്വാസം.

    മറുപടിഇല്ലാതാക്കൂ