2010, ഡിസംബർ 11, ശനിയാഴ്‌ച

ഭഗവതീടെ കോപം


അന്ന് മനസ്സാകെ പാറി പറന്നു നടക്കുക ആയിരുന്നു... സന്തോഷിക്കാന്‍ രണ്ടു കാര്യങ്ങള്‍....

ഒന്ന് : ഞങ്ങളുടെ കാവില്‍ ഉത്സവം തുടങ്ങുന്ന ദിവസം... അത് കൊണ്ട് സ്കൂള്‍ നേരത്തെ വിടും.... ഉച്ചയ്ക്ക് 2 പീരീഡ്‌ മാത്രമേ കാണു...

രണ്ട് : എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആണ് ചെരിപ്പിടാതെ റോഡിലൂടെ ഒന്ന് നടക്കണംന്നു ...

അന്നുച്ചയ്ക്ക്‌ ചോറുണ്ട് തിരിച്ചു പോരുമ്പോള്‍, അമ്മയുടെ കണ്ണ് വെട്ടിച്ച്, ചെരിപ്പിടാതെ ഒറ്റ ഓട്ടം വച്ചു....

സാധാരണ അമ്മയുടെയും അനിയന്റെയും കൂടെ ആണ് പോകാറ്,  പിന്നെ വഴിക്ക് നിന്ന് എന്റെ ക്ലാസ്സിലെ രണ്ട് കുട്ടികളും കൂടും. പക്ഷെ അന്ന് ആരെയും കാത്തു നിന്നില്ല. അവരെന്റെ നഗ്ന‍ പാദം കണ്ടാല്‍... പ്രത്യേകിച്ചും അമ്മ ചെരിപ്പിടാതെ വരാന്‍ സമ്മതിക്കില്ല...

റോഡിലെ ചെളിയും, വെള്ളവും എന്റെ കാലുകളെ പുണര്‍ന്നു....ഞാന്‍ നിര്‍വൃതി അടഞ്ഞു...

സ്കൂള്‍ എത്താറായപ്പോള്‍ ഒരു ചെളി കുണ്ടില്‍ന്നു കാല് കഴുകി ക്ലാസ്സിലേക്കോടി കേറി....
കാവില്‍ നിന്ന്നു ചെണ്ട കൊട്ട് നന്നായി കേള്‍ക്കാം... ഹോ ഈ രണ്ട് period കൂടെ കഴിഞ്ഞാല്‍ വീണ്ടും ചെളിയിലൂടെ ഓടി, അമ്മ കാണാതെ വീട്ടില്‍ കേറി കുളിച്ചു കാവിലേക്കും ഓടണം...

"ഹരി... നിങ്ങടെ കാവിലെ ദെവീന്റെ പെരെന്ത്ന്നാ  ?? " എന്റെ ചെരിപ്പില്ലായ്മ കാണാതിരിക്കാന്‍ ഞാന്‍ തത്രപ്പെട്ടു ഒന്നിരിക്കുന്നതിനിടയിലാണ് ഈ ചോദ്യം  bench - നിടയിലനെങ്കില്‍ കാല് കാണില്ലല്ലോ ....  

പക്ഷെ ആ നാട്ടുകാരിയായ അവള്‍ക്കു ആ കാവിലെ ദേവീടെ പേരറിയില്ല എന്നത് വെറുതെ ആണെന്ന് എനിക്ക് അറിയാം...

ഞങ്ങളുടെ ക്ലാസ്സില്‍ ഉള്ള കുട്ടികളെ പ്രധാനമായും രണ്ട് തരത്തില്‍ തിരിക്കാം.
കുന്നിന്റെ മോളില്‍ (മുകളില്‍) ഉള്ളവരെന്നും, കുന്നിന്റെ തായേ(താഴെ) ഉള്ളവരെന്നും.
കുന്നിന്റെ മോളില്‍ ഉള്ളവരുടെ കൂട്ടത്തില്‍ ആണ് ഞാന്‍ …

സ്കൂള്‍ കുന്നിനു മുകളില്‍ ആണ്, കുന്നിന്റെ ഇറക്കത്തില്‍ ....
സത്യത്തില്‍ സ്കൂള്‍ ആണ് നമ്മുടെ border...

മുകളിലുള്ളവര്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീടിലേക്ക്‌ പോവും, കുന്നു കേറാന്‍ ഇത്തിരി പണി ആയതു കൊണ്ട് താഴത്തെ പൈതങ്ങള്‍ ഉച്ചയ്ക്ക് ചോറ് കൊണ്ട് വരും...

ഇതൊക്കെ ആണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍...

മുകളിലും താഴെയും രണ്ട് ദേവീ ക്ഷേത്രങ്ങള്‍ ഉണ്ട്... രണ്ടും പുതിയ ഭഗവതി ക്ഷേത്രങ്ങള്‍...
മുകളില്‍ പണ്ടാരത്തും കണ്ടി പുതിയ ഭഗവതി ക്ഷേത്രവും, താഴെ കളത്തില്‍ കാവ്‌ പുതിയ ഭഗവതിക്ഷേത്രവും.

നാട്ടുകാര്‍ക്ക് രണ്ടും ഒരു പോലെ പ്രധാനമായവ, രണ്ടിടത്തും മുകളിലുള്ളവരും, താഴെ ഉള്ളവരും പോവും. ഒരേ പ്രതിഷ്ഠ..

പക്ഷെ നമ്മുടെ ക്ലാസ്സില്‍ മാത്രം ആ വിവേചനവും, അതിന്റെ പേരിലുള്ള ചില പ്രശ്നങ്ങളും നില നിന്ന് പോവുന്നു...
പേരു വച്ചുള്ള കളിയാക്കല്‍ - പണ്ടാരം എന്നത് സാധാരണ ആയി നമ്മള്‍ ഇത്തിരി മോശം അര്‍ത്ഥത്തിലാണ് ഉപഗയോഗിക്കാറ്...ആ പേരിലുള്ള കളിയാക്കല്‍  കുന്നിന്റെ മുകളിലുള്ളവര്‍ അനുഭവിക്കുന്നു.

തിരിച്ചു കളിയാക്കാന്‍ തക്കതായ ഒന്നും കാണാഞ്ഞതു കൊണ്ടല്ല...  ദൈവത്തിന്റെ കാര്യമായത് കൊണ്ട്  ഒരു ഭയം...

സത്യം പറയാമല്ലോ പണ്ടാരത്തും കണ്ടി എന്ന് പറയുമ്പോള്‍ എന്തോ ഒരു പന്തികേട്‌ എനിക്ക് പലപ്പോഴും  അന്ന് തോന്നാറുണ്ടായിരുന്നു..
പക്ഷെ അത് വച്ചു അവര് കളിയാക്കുന്നത് എനിക്കും അത്ര പിടിച്ചില്ല...പേരിട്ടത് നമ്മള്‍ ഒന്നും അല്ലല്ലോ ?
അങ്ങനെ ചെറിയ ഒരു ശീത സമരം ഇതിന്റെ പേരില്‍ അവിടെ ഉണ്ട് .

ആ ഒരു അവസ്ഥയില്‍ എന്നോട് ദേവിയുടെ പേരു ചോദിച്ചതിന്റെ പുറകിലുള്ള മനോവികാരം ഞാന്‍ ശെരിക്കും ഊഹിച്ചു....
ഞാന്‍ ഒന്നും മിണ്ടിയില്ല
"എന്തോളി ദെവീന്റെ പേരു പറയാന്‍ ഇത്ര മടി ?"
അടുത്ത ചോദ്യം
അതിനും ഞാന്‍ ഒന്നും മിണ്ടിയില്ല
ക്ലാസ്സിലെ കുന്നിന്റെ മോളിലുള്ള ഒരുത്തനെയും , ഒരുത്തിയും കാണാനും ഇല്ല ... ഓടിയത് കൊണ്ട് ഞാന്‍ മാത്രമാണ് നേരത്തെ എത്തിയത്...
എല്ലാരുടെയും മുന്നില്‍ വച്ചു ആ പദം - "പണ്ടാരം"  ഉപയോഗിക്കാന്‍ അന്ന് എന്റെ ദുരഭിമാനം അനുവദിച്ചില്ല …

ഞാന്‍ ഒരു വലിയ നുണ അങ്ങ് കാച്ചി.... അവര്‍ക്ക് മനസ്സിലായാലും സാരമില്ല...

"അതെ എനിക്ക് ഓര്മ കിട്ടുന്നില്ല. ദേവിന്റെ  പേരു ..."
പച്ചക്കള്ളം എന്ന് എല്ലാര്ക്കും അറിയാം എന്ന് പറയണ്ടല്ലോ ....

പിന്നെ എന്നെ അവര്‍ എതിരെട്ടത്‌  ഒരു നൂറു ഉപദേശങ്ങള്‍ വച്ചായിരുന്നു ...
ദേവിയുടെ പേരറിയില്ല എന്ന് പറഞ്ഞത് വല്യ ദോഷം ആണ്.
എന്ത് പേരായാലും എങ്ങനെയാ നിനിക്ക് അറീല്ലെന്നു പറയാന്‍ തോന്നിയെ ??
നിന്നെയും അന്നയും ഈ നാടിനെയും കാക്കുന്ന ഭഗവതിയാ ...കോപിക്കും നീ നോക്കിക്കോ...

പണ്ട് അന്റ വീട്ടിന്റടുത്ത്ണ്ടായ ഒരു ഏട്ടന്‍ ഇങ്ങനെ - പേരറിയൂല്ലാന്ന് പറഞ്ഞിറ്റ്  ഓറെ ഒരു പാമ്പ് കടിച് ... അറിയോ ??

ഉപദേശങ്ങളും, താക്കീതുകളും with example.....

ഓടി വന്നതിന്റെയോ ഈ ശകാരത്തിന്റെയോ  എന്നറിയില്ല ... ഞാന്‍ നന്നായി വിയര്‍ത്തു....

കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കൂട്ടാതെ വന്ന പരിഭവവുമായി എന്റെ കൂട്ടുകാര്‍ എത്തി... പരിഭവം ഈ വിവേചനത്തിന്റെ കഥ കേട്ടപ്പോള്‍ അവര്‍ മാറ്റി വച്ചു....
ബെല്ലടിച്ചപ്പോള്‍ ഇതിനു പകരം ചൊദിക്കാമെന്നേറ്റു ചിലര്‍ സമാധാനിപ്പിച്ചു സീറ്റുകളില്‍ പോയിരുന്നു...

സംസ്കൃതം ആണ് വിഷയം.... എനിക്ക് ഒരു ലവലേശം ഇഷ്ടമില്ലാത്ത സാധനം... എന്ന് വച്ചാല്‍ ഒറ്റ ക്ലാസ്സില്‍ പോലും നേരെ ശ്രദ്ധിക്കാറില്ല.... പിന്നെ പരീക്ഷയ്ക്ക്  ഓരോന്നിന്റെയും ഹിന്ദി കലര്‍ത്തിയ അസംസ്കൃതം എഴുതി (പെട്ടെന്ന് കണ്ടാല്‍ ടീച്ചര്‍ക്ക്‌ പോലും മനസ്സിലാവില്ല  - എഴുത്ത് ഒരു പോലെ ആണല്ലോ... ലിപി ;) ) അഡ്ജസ്റ്റ് ചെയ്യും...

അങ്ങനെ അന്നും എന്നത്തേയും പോലെ ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരുന്നു, മനസ്സ് നിറയെ ഭഗവതീടെ കോപം ആരുന്നു ...അത് കൊണ്ട് അന്ന് ക്ലാസ്സിനിടയ്ക്കു  “extra curricular activities” - ല്‍ ഒന്നും പോയില്ല...

അന്ന് പഠിപ്പിച്ച പാഠത്തിലെ ഗുരു നിന്ദയ്ക്ക്  പ്രായശ്ചിത്തമായി ഉമിതീയില്‍ നീറി മരിക്കാന്‍ വിധിക്കപ്പെട്ട ഒരു മഹാന്...  ഗുരു നിന്ദ മഹാ പപമെന്നൊക്കെ ടീച്ചര്‍ പറയുന്നത് ഒരു പാട് കാര്യങ്ങള്‍ ഓര്‍ക്കുന്നതിനിടയില്‍ എപ്പോഴോ കേട്ടു...

നീറുന്ന എന്റെ മനസ്സ് വീണ്ടും ഒന്ന്  പിടഞ്ഞു.... ചെയ്യുന്ന തെറ്റിന് ന്യായീകരണങ്ങള്‍ തേടി ഞാന്‍ വിഷമിച്ചു...
ശെരിയാണ്‌ ഞാന്‍ മാത്രമല്ല ആ ക്ലാസ്സില്‍ ശ്രദ്ധിക്കാത്തത്... എന്റെ അടുത്തിരിക്കുന്ന അശ്വതി... അവള്‍ ഇപ്പൊ ഞാന്‍ കേട്ട കാര്യം പോലും കേള്‍ക്കുന്നില്ല... പക്ഷെ അതിനിടയില്‍ എന്നോട് വര്‍ത്തമാനം പറഞ്ഞു കൊണ്ട്  അവള്‍ക്കു കിട്ടിയ imposition എഴുതുകയാണ്.... അതവള്‍ക്ക്‌ ഒരു ന്യായമായി വേണമെങ്കില്‍ പറയാം.. വീട്ടില്‍ നിന്ന് എന്ത് കൊണ്ട്  ചെയ്തില്ലെന്നും ഇന്നലെ എന്ത് കൊണ്ട് പഠിച്ചില്ലെന്നും ചോദിച്ചാല്‍ അതിനുള്ള ഉത്തരവും അവളുടെ കയ്യിലുണ്ടെന്ന് എനിക്കറിയാം... പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല ...

ഇപ്പൊ ഞാന്‍ ഈ കാണിക്കുന്ന, ഇത് വരെ ഞാന്‍ കാണിച്ച ഗുരു നിന്ദ സത്യത്തില്‍ ന്യായീകരണം ഒന്നും ഇല്ലാത്ത നിന്ദ മാത്രമാണ്... എനിക്ക് മനസ്സില്ലാ മനസ്സോടെ അത് അംഗീകരിച്ചു മുഖം താഴ്ത്തി ഇരിക്കേണ്ടി വന്നു.

Desk - നിടയിലൂടെ എന്റെ കാല്‍ ഞാന്‍ കണ്ടു... കാല്‍ കഴുകിയ ചെളി വെള്ളം ഉങ്ങങ്ങി വൃത്തികേടായിരിക്കുന്നു.. ഇതെങ്ങാനും ആരെങ്കിലും കണ്ടാല്‍ എന്നെ പറ്റി എന്ത് കരുതും? വെറുതെ അല്ല
ചെരിപ്പിടാതെ വരാന്‍ അമ്മ സമ്മതിക്കാത്തത്...

മാതാ പിതാ ഗുരു ദൈവം എന്ന ടീച്ചര്‍ന്റെ  സമര്‍ത്ഥനയില്‍ എന്റെ ഒരു തെറ്റും കൂടെ ഞാന്‍ അംഗീകരിച്ചു...  അമ്മ കാണാതെ ആണ് ചെരിപ്പിടാതോടിയത്...

എല്ലാം കൂടെ ഇന്നോരുമിച്ചു എന്നിലേക്ക്‌ വന്നോ ? ദൈവമേ...
ഗുരു നിന്ദ, അമ്മയെ പറ്റിച്ച് കാണിച്ച കള്ളത്തരം, ദേവീടെ പേര്‍ അറിയില്ലാന്നു  പറഞ്ഞത് ... എല്ലാത്തിനും കൂടെ ഒരുമിച്ചാണോ അതോ വേറെ വേറെയാണോ കൊപിക്കുന്നത്.... ??

തിരിച്ചുള്ള, ഒറ്റയ്ക്കുള്ള ഓട്ടത്തിനിടെ, എന്റെ കാലുകള്‍ വേദന അറിഞ്ഞു...
ചെളിക്കും മണ്ണിനും കൂടെ റോഡില്‍ ഒരു പാട് കല്ലുകള്‍ ഉണ്ടായിരുന്നു എന്നും....
അത് കാവിലേക്കു ചെരിപ്പിട്ടു തന്നെ പോവാം എന്ന തീരുമാനതിലെക്കെന്നെ എത്തിച്ചു ...

എല്ലാത്തിനും പ്രായശ്ചിത്തം അത്യാവശ്യം.. ഞാന്‍ ഓര്‍ത്തു...
സ്വയം ഞാന്‍ എന്റെ കയ്യില്‍ നുള്ളി, ചോര പൊടിയുന്നത് വരെ... വേദന ബാധ്യതയോടെ ഞാന്‍ അനുഭവിച്ചു...

കുളിച്ചപ്പോള്‍ ആ മുറിവുകള്‍ വീണ്ടും നീറി... അതിനിടയില്‍ എന്റെ കൂട്ടുകാര്‍ വന്നതും വേഗം കുളിചിറങ്ങാന്‍ അമ്മ പറയുന്നതും ഞാന്‍ അറിഞ്ഞു...

എന്റെ കയ്യില്‍ 6 മുറിവുകള്‍... ചെയ്ത മൂന്നു മഹാപരധങ്ങള്‍ക്ക് 2 എണ്ണം വീതം...അത്യാവശ്യം ആഴത്തില്‍...

"അവര് നടന്നു ... നീ വേഗം റെഡി ആയി പോയെ... സന്ധ്യ ആയി..." അമ്മ ഓര്‍മ്മിപ്പിച്ചു...
അമ്മ തേച്ചു വച്ച ഉടുപ്പിടാതെ എനിക്കേറ്റവും ഇഷ്ടമില്ലാത്തതും, നീളന്‍ കയ്യും ഉള്ള ഉടുപ്പ് ഞാന്‍ തിരഞ്ഞു പിടിച്ചെടുത്തു... അതാകുമ്പോള്‍ എന്റെ കയ്യിലെ പ്രായശ്ചിത്തം ആരും കാണില്ല...

കൂട്ടുകാരുടെ ഒപ്പം എത്താന്‍ എളുപ്പ വഴി സ്വീകരിച്ചു ഞാന്‍ ഓടി...അപ്പൊ ഓര്‍ത്തു .. ഇന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ ഓടിയ ദിവസം ആണ്...

മനസ്സില്‍ന്റെ ഭാരം ചെറുതായി കുറഞ്ഞ പോലെ തോന്നി...
ഠപ്പ്...... തൊട്ടു പുറകില്‍ ഒരു വല്ലാത്ത ശബ്ദം...

എന്തന്നറിയാന്‍ തിരിഞ്ഞതെ ഉള്ളു .... എന്റെ തൊട്ടു പുറകെ ഒരു മരത്തില്‍ന്നു കറുത്ത നിറത്തില്‍ ഒരു പാമ്പ് താഴെ വീണു പിടഞ്ഞ്, ഇഴഞ്ഞ് ആ വഴി ക്രോസ് ചെയ്തു...ഒരടി പുറകെ ആയിരുന്നു ഞാന്‍ എങ്കില്‍ ....  ദൈവമേ ഓര്‍ക്കാനും കൂടെ വയ്യാ..

പേടിച്ചു പറവശയായ എനിക്ക് ഒരക്ഷരം മിണ്ടാനോ, ഒരടി അനങ്ങാനോ പറ്റിയില്ല. പോകുന്ന വഴിക്ക് പത്തി ഉയര്‍ത്തി എന്നെ ഒന്ന് തിരിഞ്ഞു നോക്കി അത് …

ഭഗവതിടെ കോപം, എന്റെ തെറ്റിനുള്ള താക്കീതു ആയിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു... പക്ഷെ എന്റെ ഏതു
തെറ്റിനുള്ളതാകും ഇത് ?? ബാക്കി ഇനി എന്തൊക്കെയാണോ ആവൊ?? കണ്ണും അടച്ചു ഞാന്‍ വീണ്ടും ഓടി...

27 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2010, ഡിസംബർ 13 4:54 AM

  ഓട്ടം നിര്‍ത്തണ്ടാ; പുറകെ ഉണ്ട് ആ പാമ്പുകള്‍, രണ്ടെണ്ണം കൂടി

  മറുപടിഇല്ലാതാക്കൂ
 2. പണ്ടത്തെ ഹിന്ദി സിനിമയില്‍ ഉള്ളം കയ്യില്‍ കര്‍പ്പൂരം കത്തിച്ചു വെച്ച് ഭക്തി ഗാനം പാടുന്ന നായികയെ ആണ്‌ ഓര്‍മ്മ വന്നത് :D
  നീ സ്വയം നുള്ളി ചോര വരുത്തിയ ഭാഗം മാത്രം ഇത്തിരി വിശ്വാസക്കുറവ്‌ ഉണ്ട്‌; ഒരു demo കാണിക്കാമെങ്കില്‍ വിശ്വസിയ്ക്കാം :D

  മറുപടിഇല്ലാതാക്കൂ
 3. @കിരണ്‍
  അയ്യടാ .... അങ്ങനിപ്പോ വിശ്വസിക്കണ്ടാ.... :D

  മറുപടിഇല്ലാതാക്കൂ
 4. എല്ലാം വിശ്വാസങ്ങള്‍ അല്ലെ...?

  മറുപടിഇല്ലാതാക്കൂ
 5. എഴുത്തിലെ ലാളിത്യം കണ്ടിട്ട് പുതിയ ആളാണ് എന്നൊന്നും തോന്നിയില്ല. നല്ല ഭംഗിയായി അവതരിപ്പിച്ചു. കാവിലെ ഉത്സവം കൂടിയപോലെ തോന്നി.
  ഇനിയും ഒരുപാട് എഴുതുക.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. നന്നായിരിക്കുന്നു. ഭഗവതിയുടെ കോപം വരാതെ ഇനിയും എഴുതുക.. വീണ്ടു വരാം. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 7. വിശ്വാസികളുടെ അഭയസ്ഥാനമാണ് ദൈവീക ചിന്തയും അതിന്‍റെ താത്പര്യവും. എങ്കില്‍, ഒരു സംശയം. ആ "അഭയ"സഥാനവും ഭയങ്കരമോ..?

  എഴുത്തിലെ ഈ ലാളിത്യം ഇഷ്ടപ്പെട്ടു..!

  മറുപടിഇല്ലാതാക്കൂ
 8. ഭഗവതീടെ കോപം അസ്സലായി, എഴുത്തിനു നല്ല ഒഴുക്കുണ്ട്. ന്നാലും അത്രയ്ക്ക് വേണ്ടായിരുന്നു, ആറുതവണ സ്വയം നുള്ളിമുറിവാക്കുകാന്നൊക്കെ പറഞ്ഞാല്‍ ... ദേവിക്കറീലേ ഹരിയെ, ദേവി അങ്ങനെ ശിക്ഷിക്ക്വോ?!

  ചെരുപ്പിടാതെ നടക്കുക എനിക്കും ഹരമായിരുന്നു, ഇന്നും ഞാന്‍ ആസ്വദിക്കുന്ന കാര്യമാണത്, ചെറുപ്പത്തിലെ ഓര്‍മകളിലേക്ക് ഞാന്‍ ഒന്നു തിരിച്ചുനടന്നു, നന്ദി!!

  മറുപടിഇല്ലാതാക്കൂ
 9. ലളിത ശൈലിയില്‍ നന്നായി എഴുതി.
  ആ പാമ്പിന്റെ പേരൊന്നും അറിയില്ല അല്ലെ?
  നീര്‍ക്കൊലിയായിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 10. A simple suggestion: try to increase the width of the blog-post area of your template. It will aid readability.
  Being the offspring of two Malayalam teachers, it is better that you go through the published text several times and try to make it faultless. It creates an impression that you are serious about your writing: രസത്തില്‍ വായിച്ചുവരുമ്പോ അക്ഷരത്തെറ്റു കണ്ടാല്‍ അതൊരു കല്ലുകടിയാകും!

  മറുപടിഇല്ലാതാക്കൂ
 11. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി.... :)

  @ Noushad അതെ എല്ലാം ഓരോ വിശ്വാസങ്ങള്‍... :)
  @ elayoden : comment approval ഒഴിവാക്കി :)

  @നാമൂസ് : അഭയ സ്ഥാനം ഭയങ്കരം എന്നത് തെറ്റുകള്‍ ചെയ്തത് കൊണ്ട് ഒരു കൊച്ചു കുട്ടിക്ക് തോന്നുന്നതല്ലേ ? അത് ഭയങ്കരം ആണെന്ന് ഇതില്‍ പറയുന്നില്ല ... വെറും തോന്നല്‍ മാത്രം...

  @ഇസ്മായില്‍ കുറുമ്പടി (തണല്‍) : അയ്യോ ഓര്‍മ്മ ഇല്ല... ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവും .... പിന്നെ അത്താഴം മുടക്കാന്‍ നീര്‍ക്കോലി തന്നെ ധാരാളം അല്ലെ ? :)

  @Pulchaadi : Thanks for the suggestion. മലയാളത്തില്‍ ടൈപ്പ് ചെയ്തു തുടങ്ങിയപ്പോ ധാരാളം തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്... അത് കണ്ടു കൊണ്ട് തന്നെ പബ്ലിഷ് ചെയ്തിട്ടും ഉണ്ട്.. കാരണം ആദ്യമൊന്നും എനിക്ക് പല മലയാള അക്ഷരങ്ങളും പ്രത്യേകിച്ച് കൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ അറിയ്ല്ലയിരുന്നു...
  ഇപ്പോള്‍ (പുതിയ ബ്ലോഗുകളില്‍ ) എല്ലാം ശ്രദ്ധിക്കാറുണ്ട്,തെറ്റുകള്‍ തിരുത്താറും ഉണ്ട്... ശ്രദ്ധയില്‍ പെടാത്തവ ഉണ്ടായിരുന്നെങ്കില്‍ ക്ഷമിക്കുക.... ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും തീര്‍ച്ചയായും.. :)

  മറുപടിഇല്ലാതാക്കൂ
 12. haripriya ...ഈ കൊച്ചു ഹരിപ്രിയയെ എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു ..ചെരിപ്പോന്നും ഇടാതെ മുടി ഓക്കെ തലയ്ക്കു മുകളില്‍ കെട്ടി വെച്ച് ഒരു ചെറിയ പെണ്‍കുട്ടി ഓടിപ്പോകുന്നത് മനസ്സില്‍ കണ്ടു...നല്ല എഴുതാനു കേട്ടോ ..ആര്‍ക്കും മനസ്സിലാകും ......

  മറുപടിഇല്ലാതാക്കൂ
 13. faisu ikka....... വായിച്ചതിനും, ഇഷ്ടമായി എന്നറിയിച്ചതിനും ഒരു പാട് നന്ദി.. :)

  മറുപടിഇല്ലാതാക്കൂ
 14. അമ്മേ...ദേവി ......
  ദൈവ വിശ്വാസം ഉള്ള കൂട്ടത്തിലാ ഈ ദേവൂട്ടി ....
  പിന്നെ കണ്ണൂര്‍ ഭാഷ(നമ്മുടെ ഭാഷ) ഉള്‍പ്പെടുത്തിയത് ശരിക്കും ഇഷ്ടപ്പെട്ടു...ഇംഗ്ലീഷ് words ഒഴിവാക്കാമായിരുന്നു.. ഭാവുകങ്ങള്‍ ..........

  മറുപടിഇല്ലാതാക്കൂ
 15. കൊള്ളാം നല്ല ലളിതമായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 16. ദേവീ കാത്തോളണേ.. ഹരിപ്രിയേ ഇത് നമുക്ക് പണ്ട് കിട്ടിയിരുന്ന ഫോര്‍വേര്‍ഡ് മെയിലുപോലെയായല്ലോ പണ്ടാറം.. അതേയ് എറണാകുളത്ത് എവിടെയാ സ്ഥലം?? അല്ല ഈ പണ്ടാറം കണ്ട് ചോദിച്ചതാ. :) എഴുത്ത് കൊള്ളാട്ടോ

  മറുപടിഇല്ലാതാക്കൂ
 17. മനോജേ .... fwd mail പോലെ - ന്നു പറഞ്ഞത് എനിക്ക് മനസ്സിലായില്ല.... പിന്നെ പണ്ടാറം അല്ല പണ്ടാരം :)
  നാട് എറണാകുളം അല്ല കണ്ണൂര്‍... ഇപ്പൊ എറണാകുളത്ത് ജോലി ചെയ്യുന്നു....

  മറുപടിഇല്ലാതാക്കൂ
 18. നല്ല പോലെ ഫീല്‍ ആയി , ഒരു കുട്ടിക്കാല അനുഭവം , മനോഹരമായി ആ കൊച്ചു കുട്ടിയുടെ അതെ മനസ്സോടു കൂടി അവതരിപ്പിച്ചു ... പിന്നെ എന്തിനാണ് ഈ കയ്യ് ഒകെ നുള്ളി മുറിപ്പിക്കുനത് , പണ്ട് ഞാന്‍ അങ്ങനെ വല്ലതും ചെയ്തു പോയാല്‍ പതിയെ രണ്ടു അടി കയ്യുടെ വെള്ളയില്‍ അടിക്കും ,എന്നിട് പതിയെ രണ്ടു പിച്ചും ...തെറ്റിനുള്ള പ്രായശ്ചിത്തം ആയി ;-) ഇനിയും ഇത് പോലുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 19. ഹരിപ്രിയേ, പണ്ട് കിട്ടാറുള്ള ഫോര്‍വേര്‍ഡ് മെയില്‍ എന്ന് സൂചിപ്പിച്ചത് ഏതാണ്ട് ഇതുപോലെയാണ്. ഉദാ : ഈ വേളാങ്കണ്ണി മാതാവിന്റെ /ഗണപതിയുടെ ചിത്രം അടങ്ങിയ മെയില്‍ 15 പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുക. അങ്ങിനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാകും. കഴിഞ്ഞ മാസം ഈ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്ത തങ്കപ്പേട്ടന്‍ ഇന്ന് ലക്ഷാധിപതിയാ. മറിച്ച് ഈ മെയില്‍ ഇന്‍ബൊക്സില്‍ നിന്നും ഡിലീറ്റ് ചെയ്ത് കളഞ്ഞ സുരേഷ് എന്ന യുവാവ് കല്യാണം കഴിച്ച് ഇപ്പോള്‍ കഷ്ടപ്പെടാനുഭവിക്കുന്നു. ഏതാണ്ട് ഇത് പോലെ.. അതു പൊലെ ഒരു ഭഗവതി പ്രെമോഷന്‍ പോലെ.. (ചുമ്മാ ഒരു തമാശക്ക് പറഞ്ഞതാണത്)പിന്നെ പണ്ടാറവും പണ്ടാരവും ഒന്ന് തന്നെ എന്ന് തോന്നുന്നു. സത്യത്തില്‍ പണ്ടാറാമെന്നത് ഒരു കുലമാണേന്ന് എന്റെ അറിവ്. അവരെ കളിയാക്കി കളിയാക്കി പണ്ടാരമെന്ന ഒരു വാക്ക് ഉദയം ചെയ്തു എന്നാണ് തോന്നുന്നത്. അങ്ങിനെയാണോ എന്ന് ഉറപ്പില്ല.

  മറുപടിഇല്ലാതാക്കൂ
 20. മനോരാജെ...
  അങ്ങനെ ഒന്നും ഇല്ലാട്ടോ.... ഞാന്‍ ഇത്തരം ഒരു അന്ധവിശ്വാസത്തിന്റെയും promoter അല്ല... പിന്നെ ഇത് എനിക്ക് തോന്നിയ ഒരു കാര്യം മാത്രം.. നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും ഒരു ചെറിയ പ്രശനം ഉണ്ടാവുമ്പോള്‍ ഇത് പണ്ട് ഞാന്‍ അങ്ങനെ ചെയ്തത് കൊണ്ടല്ലേ എന്നൊക്കെ നമുക്ക് തോന്നാറില്ലേ ? അത് പോലെ ഒരു തോന്നല്‍.. അതും കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ ഇത്തരം ഒരുപാടു മണ്ടന്‍ ചിന്തകള്‍ ഉണ്ടാകില്ലേ ? അതിലൊരെണ്ണം... അത്രേ ഉള്ളു...
  പിന്നെ "പണ്ടാരം" - അതിന്റെ ഉല്പത്തിയെ പട്ടി എനിക്കറിയില്ലാട്ടോ....
  ഏതായാലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.. :)

  മറുപടിഇല്ലാതാക്കൂ
 21. കുഞ്ഞു മനസ്സിലെ നിഷ്കളങ്കത ഇഷ്ടമായി. ഇപ്പോഴും ഇങ്ങനെയൊക്കെയാണോ ..

  മറുപടിഇല്ലാതാക്കൂ
 22. ഇത്തരത്തിൽ ചില ഭയങ്ങളൊക്കെ ഇല്ലെങ്കിൽ നമ്മളൊക്കെ ചെയ്യുന്ന അക്രമങ്ങൾക്ക് കൈയ്യും കണക്കുമുണ്ടാവില്ല. ഈ ഭയങ്ങൾ അത്രത്തോളം നല്ലതുതന്നെ. ഇത്തരം ചില അരുമ ഭയങ്ങൾ നിലനില്ക്കട്ടെ. നമ്മുടെ നിലനില്പ്പിനുവേണ്ടി. ഇതാണ്‌ യത്ഥാർത്ഥ ബോധവല്ക്കരണം. തെറ്റൊന്നുമല്ല ചെയ്തത്.
  എഴുത്തിന്റെ ശൈലി മനോഹരം. വായിക്കാൻ സുഖമുണ്ട്. കൂടുതൽ എഴുതുക. ആശംസകൾ. my blog www.ajinkm.blogspot.com

  മറുപടിഇല്ലാതാക്കൂ
 23. വായിക്കുമ്പോള്‍ ഓരോ രംഗവും അതേപോലെ മനസ്സില്‍ വന്നു...നല്ല എഴുത്ത്.കൊച്ചു ഹരിയെ ഇഷ്ടായി...ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 24. എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആണ് ചെരിപ്പിടാതെ റോഡിലൂടെ ഒന്ന് നടക്കണംന്നു ...<<<<<<
  വീണ്ടും ഞാനോര്കുന്നു..എന്റെ വീടിനു മുമ്പിലെ ചെമ്മന്നു നിറഞ്ഞ ഇടവഴി...കോട്ടി കളി..
  ഇത് വല്ലതോരാഗ്രഹം തന്നെയാ അല്ലെ ഹരിപ്രിയ....

  മറുപടിഇല്ലാതാക്കൂ
 25. അപ്പൊ ചെറുപ്പത്തില്‍ ആളൊരു കാന്താരിയായിരുന്നു ല്ലേ...?
  നല്ല ഒഴുക്കോടെ വായിച്ചു...

  ഹമ്മോ...പാമ്പ്...

  മറുപടിഇല്ലാതാക്കൂ
 26. This might sound silly, superstitious but I had a similair experience..
  Our mind, a young childs mind, it analyzes things and maps it to a "Crime and punishment" philosophy..
  Touching piece, enikku ishtapettu..And I could totally relate to the girl..
  Pinne kurachu kurukki paramayarunnu..i think it was bit long.. its better if u can make it shorter..

  മറുപടിഇല്ലാതാക്കൂ