2011, ജനുവരി 8, ശനിയാഴ്‌ച

സൗഹൃദം


"ഒറ്റപ്പെടല്‍ - അതാണ് നിന്റെ പ്രശ്നം എങ്കില്‍ ഓര്‍ത്തു നോക്കു, നീ യഥാര്‍ത്ഥത്തില്‍ ഒറ്റയ്ക്കാണോ ?

ഒരിക്കലെങ്കിലും ഒറ്റയ്ക്ക്, കൂരിരുട്ടില്‍ ഇരുന്നു ഹൃദയം തുറന്നു കരയണം - അതാണ് എന്റെ ഏറ്റവും വലിയ സുഖം. പക്ഷെ ഇപ്പോള്‍ എനിക്കത് കഴിയുന്നില്ല. ഇവിടെ ഇരുട്ടില്ല, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മാത്രം. എന്റെ കണ്ണുകള്‍ക്ക്‌ കരയാന്‍ പറ്റാറേ ഇല്ല.എന്നും മനസ്സു കരയുമ്പോള്‍ എന്റെ കണ്ണുകള്‍ക്ക്‌ വേദനിക്കും വരെ ചിരിക്കേണ്ടി വരുന്നു... പിന്നെ ഏകാന്തത, തിരക്കിനിടയ്ക്ക് ഞാന്‍ അത് അറിയാറില്ല. ഞാന്‍ തനിച്ചാണെന്ന്കൂടെ മനസ്സിലാവാത്ത ഒരുതരം virtual loneliness - ഇത് എന്റെ അവസ്ഥ. ഈ ബന്ധനങ്ങളില്‍ നിന്നും ഒരു മോചനമാണ്‌ ഞാന്‍ തേടുന്നത്....

നമ്മള്‍ തികച്ചും രണ്ടു ദിശകളില്‍ സഞ്ചരിക്കുന്നവര്‍ - പക്ഷേ ലക്‌ഷ്യം ഒന്നല്ലേ ? മരണം - വഴി ആത്മഹത്യയും അല്ലെ? "
  - മീരയുടെ ആദ്യത്തെ messge. അവളെ ഇഷ്ടം ആയതു കൊണ്ടോ, അവളുടെ അവസ്ഥ അവ്യക്തമായെങ്കിലും അതിലൂടെ മാത്രമേ പരിചയം ഉള്ളു എന്നത് കൊണ്ടോ ഒന്നുകൂടെ വായിച്ചു.

പക്ഷേ അതിലെ സങ്കീര്‍ണതകളെ കുറിച്ച് ഒരിക്കലും തല പുകച്ചിട്ടില്ല. ഈ അവസാന നാളുകളില്‍ വികാരം വിചാരങ്ങളെ കീഴടക്കി വാഴുന്നു. തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമല്ല, മനസ്സ് നയിക്കുന്ന വെറും മനുഷ്യന്‍ ആയി... ഇപ്പോള്‍  തന്നെ നോക്കി ചിരിക്കുന്നത്  പണ്ട് പഠിച്ച പാഠങ്ങളിലെ സൂര്യനെകാളും വലിയ, അനേകം പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള നക്ഷത്രമല്ല, നമ്മുടെ കടുകുമണിയോളം ചെറിയ, എപ്പോഴും കണ്ണുചിമ്മി ചിരിക്കുന്ന പാവം ഒരു കുഞ്ഞു സുഹൃത്ത്.
തിരിച്ചു ചെറിയൊരു പുഞ്ചിരി മാത്രം നല്‍കി - ആ സുഹൃത്തിനെ കൂരിരുട്ടില്‍ ഒറ്റയ്ക്കാക്കി അഖില ലാപ്ടോപ് എടുത്തു...

ഒറ്റപ്പെടല്‍ അസഹ്യമായപ്പോള്‍ എടുത്ത തീരുമാനം, തനിച്ചു ജീവിക്കുന്നത് എന്തിനാണ് ? പലപ്പോഴും ഓര്‍ത്തിട്ടുണ്ട് ജീവിതത്തിന്റെ അര്‍ത്ഥമെന്ത് എന്ന് . സ്നേഹത്തിനെ തേടിയുള്ള യാത്രയാണ്‌ അതെന്നു പറഞ്ഞു കേള്‍ക്കുന്നു... പക്ഷേ സ്നേഹിക്കാന്‍ ഇപ്പോള്‍ ആരും ഇല്ല.. അത് തേടി അലയാന്‍ ഇനിയും വയ്യാ... അത് കൊണ്ട് ഈ യാത്ര നിര്ത്തുന്നു....

അങ്ങനെ മരണത്തിലേക്ക് എത്താന്‍ മുന്‍പരിചയം ഇല്ലാത്ത അഖില, social network ലോകത്തില്‍ അതനുകൂലിക്കുന്നവരെ തിരഞ്ഞു പിടിച്ച്, അവര്‍ക്കിടയില്‍ ഒരുവളായി. ഓണ്‍ലൈന്‍ ഗ്രൂപ്പ്‌, അവിടെ കിട്ടിയ ഏറ്റവും നല്ല സുഹൃത്താണ് മീര...

സുഹൃത്ത് എന്ന് എല്ലാ അര്‍ത്ഥത്തിലും പറഞ്ഞു കൂടാ... കാരണം അവള്‍ എന്തിനാണ്, എങ്ങനെയാണ്‌ ഈ കൂട്ടത്തില്‍ വന്നെത്തിയത് എന്ന് ഇതുവരെ ചോദിച്ചിട്ടില്ല.. സ്വന്തം ദുഖഭാരം താങ്ങാന്‍ കഴിവില്ലാത്തവര്‍ എങ്ങനെയാ  അല്ലെങ്കില്‍ എന്തിനാ മറ്റുള്ളവരുടെ വിഷമങ്ങള്‍ അറിയുന്നത് ? അതുകൊണ്ട് തന്നെ ഒന്നും അങ്ങോട്ട്‌ ചോദിച്ചിട്ടില്ല. പക്ഷേ മീരഎല്ലാം ചോദിച്ചിട്ടുണ്ട്. ഒരുപാട് ഉപദേശങ്ങളും തന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ അവ്യക്തമായി അവളെ കുറിച്ചും പറയാറുണ്ട്.

ഇടയ്ക്ക് അവിടെയുള്ള മറ്റുചിലരുടെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ താന്‍ അനുഭവിക്കുന്നത് ശെരിക്കും അത്ര വലിയ ദുഖമാണോ എന്ന് പോലും തോന്നും ...

ഇപ്പോള്‍ ഓരോ ദിവസവും അവസാനത്തേത് എന്നോര്‍ത്താണ് എഴുന്നേല്‍ക്കാറ്. പക്ഷേ ഇതുവരെ ഒന്നും ചെയ്യാനുള്ള ധൈര്യം ഇല്ല. രണ്ടു മൂന്നു പ്രാവശ്യം  ശ്രമിച്ചെങ്കിലും, മരണത്തെ വരിക്കാനുള്ള ശക്തി ആയില്ല.
പിന്നെ ഓരോന്നോര്‍ക്കും, ഞാന്‍ പോയാല്‍ എങ്ങനെ ? എന്ത് ? എന്നൊക്കെ. ഇപ്പോള്‍ ഒറ്റയ്ക്കാക്കിയവരാണെങ്കിലും, പ്രിയപ്പെട്ടവരാണ്. അവരുടെ കണ്ണുനീര്‍ ഓര്‍ക്കുമ്പോള്‍ അറിയാതെ കരഞ്ഞു പോവും. പിന്നെ ചിരിയും വരും. സ്വന്തം മരണം ഓര്‍ത്ത് കരയുന്നവള്‍.

രണ്ടു ദിവസമായി നെറ്റ് ഡൌണ്‍ ആയിട്ട്... അതിനു ശേഷം പുതിയ സുഹൃത്തുക്കളെ ഒന്നും കണ്ടിട്ടില്ല... അടുത്ത message വായിക്കുന്നതിനു മുമ്പ്  മീരയുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ശ്രദ്ധയില്‍പെട്ടു.

"കൃഷ്ണാ ... ഈ മീര പിന്മാറുന്നു...." വായിച്ചപ്പോള്‍ ഹൃദയത്തില്‍ ഒരു മിന്നല്‍ ആളി. ഇനി അവള്‍... എങ്കിലും എന്നോട് പറയില്ലേ... ? പക്ഷേ രണ്ടു ദിവസമായി ഞാന്‍ ഓണ്‍ലൈന്‍ - ല്‍  വന്നിട്ട്...
ഹേയ്‌  ചിലപ്പോള്‍ തിരിച്ചു ജീവിതത്തിലേക്ക് എന്നായിരിക്കുമോ അതിന്റെ അര്‍ഥം..
ഇന്ന് അവളെ ഓണ്‍ലൈന്‍ ഇല്‍ കാണുന്നും ഇല്ല... ചിലപ്പോള്‍ invisible  ആയിരിക്കും...
താന്‍ കേറിയപ്പോള്‍ chat -ല്‍ അയച്ച "ഹായ് " ക്ക്  മറുപടി ഇതുവരെ കിട്ടിയിട്ടില്ല.. invisible  ആണെങ്കില്‍ അവള്‍ ചാറ്റ് ചെയ്തേനെ...
ഇനി അവിടെയും നെറ്റ് ഡൌണ്‍ ആണോ ?

ഈശ്വരാ .. എന്താണാവോ പറ്റിയത് ...

ജീവിതത്തെ ദുഖത്തിന് മുന്‍പില്‍ അടിയറവു വെക്കാതെ പിന്മാറുകയാണോ?
ഈ അവസാന നാളുകളില്‍ ദൈവം വളരെ കുറച്ചു നാളത്തേക്ക് തനിക്കു കടം തന്ന സുഹൃത്ത്. എന്താണ് അവള്‍ക്കു  സംഭവിക്കുന്നതെന്ന്  ഊഹിക്കാന്‍ പറ്റുന്നില്ല, അല്ലെങ്കില്‍ ഊഹിക്കാന്‍ പേടിയാവുന്നു.

inbox - ല്‍ രണ്ടു unread  messages.
അതിലൊന്ന് അവളുടേത്....
"അഖിലാ...
താന്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ല,ഇത് വായിക്കുമോ എന്നും... രണ്ടു ദിവസം കാണാഞ്ഞതു വേറെ എന്തെങ്കിലും കാരണം കൊണ്ടാണെന്നു ഞാന്‍ കരുതട്ടെ ... ഇവിടെ ഉള്ളവര്‍ക്ക് എപ്പോള്‍, എന്തു സംഭവിക്കും എന്ന് ആര്‍ക്കും ഊഹിക്കാന്‍ പോലും പറ്റില്ല... പക്ഷേ താന്‍ ഇത് വരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു...

താന്‍ പറഞ്ഞത് വച്ച് ഇത്തരം ഒരു കൂട്ടത്തില്‍ താന്‍ വരേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു ... പലരോടും ഉള്ള വാശിയുടെ പുറത്തു തീര്‍ക്കെണ്ടതല്ല ജീവിതം... തന്റെ ഇഷ്ടം പോലെ എല്ലാം, എങ്കിലും ഇത് ഓര്‍ത്താല്‍ മതി...
പിന്നെ, കുറച്ചു കൂടെ ദിവസം കഴിഞ്ഞു മതി എല്ലാം... ഇപ്പോള്‍ ഏതായാലും വേണ്ട. കുറച്ചു കൂടെ കാത്തിരിക്കണം ....please ...

തന്റെ യഥാര്‍ത്ഥ അവസ്ഥ ഒരു പക്ഷെ ഞാന്‍ ഊഹിക്കുന്നതിലും അപ്പുറം ആയിരിക്കും.തീരുമാനം എന്ത് ആയാലും നന്നായി ആലോചിച്ചു ചെയ്യു.. എടുത്തു ചാടരുത്. ഇപ്പോള്‍ ജീവിതം കൈവിട്ടു പോയെന്നു തോന്നുന്നെങ്കിലും ഇതായിരിക്കില്ല സത്യത്തില്‍ കൈവിട്ട അവസ്ഥ.
കുറച്ചു നാള്‍ കഴിയുമ്പോള്‍ എല്ലാം ശെരിയായി താന്‍ ഈ ഗ്രൂപ്പില്‍ നിന്ന് unjoin ചെയ്യും എന്ന് ഞാന്‍ കരുതുന്നു...

പക്ഷേ ഞാന്‍, എന്റെ അവസ്ഥ , എല്ലാര്ക്കും ഭാരമായി ഇനിയും എനിക്ക് വയ്യാ....

 - നമ്മള്‍ ഇപ്പോഴൊന്നും തമ്മില്‍ കാണില്ല എന്ന് പ്രതീക്ഷിച്ചു കൊണ്ട് മീര...."

ഹൃദയത്തിലെ മിന്നല്‍ ഒരു വിറയലായി ....
എന്തിനായിരുന്നു? ആ ചോദ്യം ഒരിക്കലെങ്കിലും തനിക്കു അവളോട്‌ ചോദിക്കാമായിരുന്നു. ഒരു വാക്കെങ്കിലും സമാധാനിപ്പിക്കാന്‍ പറയാമായിരുന്നു.... അവളുടെ മെസ്സേജ് - കള്‍ വഴി തനിക്കുണ്ടായ മനം മാറ്റം അവളിലും സൃഷ്ടിക്കാന്‍ ഒരു പക്ഷേ സാധിച്ചേനെ ....

ഒരുപാട് ഉണ്ടായിരുന്നു ചോദ്യങ്ങള്‍... പക്ഷേ chat window ഇപ്പോഴും ശൂന്യം...
അവള് പോലും അറിയാതെ പൊഴിഞ്ഞ കണ്ണുനീര്‍ ഒരു പക്ഷെ ക്ഷണികമായ, ആ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കിയിരുന്നു.