2014, മേയ് 19, തിങ്കളാഴ്‌ച

വ്യാഖ്യാനം

ചിലപ്പോൾ തെക്കിനെ വടക്കായും
വടക്കിനെ തെക്കായും അറിയാതെ
ഞാൻ വ്യാഖ്യാനിക്കുമായിരുന്നു....

മണ്ടി എന്നോർത്ത് ചിരിച്ചു തള്ളി ആദ്യമാദ്യം
പിന്നെ പിന്നെ അതൊരു ശീലമായി
മറ്റുള്ളവർക്ക് ഒരു പ്രശ്നവും...

ചികിത്സിച്ചാലോ എന്നോർത്തു ആദ്യം
ഇതൊക്കെ വെറും ആപേക്ഷികമല്ലേ എന്നാശ്വസിച്ചു പിന്നെ..

ഒരുപാട് തെക്കുകൾ വടക്കായി
വടക്കുകൾ തെക്കും
ഇടതു വലതും, വലതിടതും...
ആണ് പെണ്ണും, പെണ്ണ്‍ ആണും!

വേണം എന്നതിന് വേണ്ട എന്നും
'വേണ്ട' യ്ക്ക് വേണം എന്നും തലയാട്ടി...

ആകെ പ്രശ്നമായി, ഭ്രാന്ത്‌ മൂത്ത ഒരവസ്ഥ..
തെറ്റിധാരണകൾ കുന്നുകൂടി!
ആ കുന്നിന്റെ ഇരുപുറങ്ങളിൽ
ശിഷ്ടകാലം ഞാനും ലോകവും ജീവിച്ചു, പിന്നെ മരിച്ചു...

6 അഭിപ്രായങ്ങൾ:

  1. അത് നന്നായി. വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇതെല്ലാം എന്ന് തോന്നുന്നില്ല. സത്യങ്ങള്‍ ആണ്. കാരണം പണ്ട് തെറ്റെന്നു പറഞ്ഞത് മുഴുവനും ഒന്നൊന്നായി ശരിയായി തീരുന്നതും ശരിയെന്നു കരുതിയിരുന്നത് തെറ്റായി ഭവിക്കുന്നതും കണ്ടുകൊണ്ടിരിക്കയാണ്.
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  2. ശ്രീനിയുടെ വടക്ക്നോക്കിയന്ത്രവും സമാന ചിന്തയാണ്

    മറുപടിഇല്ലാതാക്കൂ
  3. 'ചുമ്മാ ചിലതാ'യി എഴുതിയതാണെങ്കിലും ലോകത്തിനോട് സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു നനുത്ത പുഞ്ചിരി വായിച്ചെടുക്കുന്നുണ്ട്. സന്ധി ചെയ്യുമ്പോഴുള്ള നിസ്സഹായത വായിച്ചെടുക്കുന്നുണ്ട്.


    തെറ്റും ശരിയും വടക്കും തെക്കുമെല്ലാം ആപേക്ഷികമാണ്. പക്ഷേ ശരി ചെയ്യണം, തെറ്റു ചെയ്യരുത് എന്നീ കാഴ്ച്ചപ്പാടുകളൊക്കെ സ്ഥായിയല്ലേ ?

    തെക്കും വടക്കും മാറിക്കോട്ടെ. പക്ഷേ ഒന്നും വെടക്കാവാതിരുന്നാൽ മതി.

    മറുപടിഇല്ലാതാക്കൂ
  4. ഏറെ തെക്കോട്ട് പോയാല്‍ വടക്കാണത്രെ

    മറുപടിഇല്ലാതാക്കൂ