2010, നവംബർ 26, വെള്ളിയാഴ്‌ച

ഇവിടെ കഥകളുടെ ജനനം ഇങ്ങനെ....

"മോളേതു ക്ലാസ്സിലാ ? " എന്ന ചോദ്യത്തിനു
"ഇനി എട്ടാം ക്ലാസ്സിലേക്ക് " എന്ന ഉത്തരം നല്‍കി വരുന്ന കാലം. മധ്യ വേനലവധി...

അച്ഛനു പേപ്പര്‍ evaluation ഉണ്ടായിരുന്നത്  കൊണ്ട് നാട്ടില്‍ പോക്ക് കുറച്ചു നീക്കി വച്ചു.... വീട്ടില്‍ ഞാനും അനിയനും ഒരു പണിയും ഇല്ലാതെ തിന്നും കളിച്ചും ഉറങ്ങിയും സമയം കളയല്‍ പതിവാക്കി...

"വെറുതെ നടക്കാണ്ട് വല്ലതും എടുത്തു വായിച്ചൂടെ?" - ഈ ഉപദേശം അഥവാ ശകാരം അനുസരിച്ചു അടുക്കി വൃത്തിയാക്കിയ ബുക്ക്‌ ഷെല്‍ഫ് വരെ ഒന്ന് പോയി... അതുവരെ എല്ലാ അവസാന പരീക്ഷയും കഴിഞ്ഞാല്‍ ഇവയെ അടുക്കിവെക്കാന്‍ മാത്രമാണ് ഒന്ന് തൊടാറ് ... . അപ്പോഴൊന്നും ഒരിക്കല്‍ പോലും അവയുടെ വാക്കുകള്‍ക്ക് ചെവി കൊടുത്ത്തിട്ടില്ലായിരുന്നു....

ആ അവധി മുതല്‍ പുസ്തകങ്ങള്‍ എന്റെയും കൂട്ടുകാരായി മാറി. ജീവനുള്ളവരുടെ അലര്‍‌ച്ചകളെക്കാളും, ജീവനില്ലാത്ത ഈ മിതഭാഷകരെ ഞാന്‍ ആസ്വദിച്ചു.

എല്ലാവരും പറയുന്നത് പോലെ ഇരുണ്ട എന്റെ ലോകത്തേക്ക് അവ പ്രകാശം പരത്തി...


സ്വന്തമായി എഴുതിയത്  വീണ്ടും ഒരു വര്ഷം കൂടി കഴിഞ്ഞായിരുന്നു..
"ഒരു കഥ ജനിക്കുന്നു " എന്ന M .T  യുടെ "കാഥികന്റെ പണിപ്പുര" എന്ന പുസ്തകത്തിലെ ഒരേട്‌ .... അത് ഞങ്ങള്‍ക്ക് 9-ആം ക്ലാസ്സില്‍ പഠിക്കാനുണ്ടായിരുന്നു...

ആ പാഠം മലയാളം ടീച്ചര്‍ വളരെ നന്നായി തന്നെ എടുത്തു...  ഒരു കഥാകാരിയുടെ (അല്ലെങ്കില്‍ സാഹിത്യകാരി എന്ന് പൊതുവേ പറയാം ) മനസ്സോടെ, വാക്കുകളോടെ ടീച്ചര്‍ പഠിപ്പിച്ചു...

അവസാന ക്ലാസ്സില്‍ - "ഈ പാഠം പഠിച്ചിട്ടു നിങ്ങള്‍ ആരുടെ എങ്കിലും മനസ്സില്‍ ഒരു കഥ ജനിച്ചോ?" എന്ന്  പകുതി തമാശയും പകുതി കാര്യമായും ടീച്ചര്‍ ചോദിച്ചു...
പക്ഷെ പൂര്‍ണമായും അത് തമാശയ്ക്ക് എടുത്ത ഞാനടക്കമുള്ള ക്ലാസ്സ്‌ അതിനു ഒരു പൊട്ടിച്ചിരി മാത്രം മറുപടി നല്‍കി...

പ്രതീക്ഷിച്ച പോലെ ഞങ്ങള്‍ പ്രതികരിച്ചില്ലെങ്കിലും ടീച്ചര്‍ വിട്ടില്ല...

"നിങ്ങള്‍ക്കറിയാമല്ലോ നമ്മുടെ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും ഒരു കയ്യെഴുത്ത് മാസിക പുറത്തിറക്കാറുണ്ടെന്ന്. അതിനു വേണ്ട കലാസ്രിഷ്ടികള്‍ ക്ഷണിക്കുന്നു എന്ന ഒരു നോട്ടീസ് വായിച്ചിരുന്നു... നിങ്ങള്‍ അതും ഒരു ചെവിയില്‍ കേട്ട് മറ്റേതു വഴി വിട്ടു കാണും... പക്ഷെ ഈ പാഠം പഠിച്ച നിങ്ങള്‍ ഓരോരുത്തരില്‍ നിന്നും ഞാന്‍ ഓരോ കഥ പ്രതീക്ഷിക്കുന്നു.
അടുത്ത ആഴ്ച എല്ലാവരും എനിക്ക് കഥ submit  ചെയ്യണം..."

"ഹെന്ത് ?? ക്ലാസ്സ്‌ ഒന്നടങ്കം ഞെട്ടി..."
എഴുതിയേക്കാം  - അല്ലെങ്കിലും തിരുവായ്ക്കെതിര്‍ വായില്ലല്ലോ ? - എന്നു കുറചു പേര്‍‌

അതിപ്പൊ കഥ എഴുതാനൊക്കെ പറഞ്ഞാല്‍ - എല്ലാര്‍‌ക്കും പറ്റുന്ന കാര്യമാണൊ എന്നു ചിലര്‍‌.  ഈ ചര്‍ച്ചകള്‍ക്കിടയില്‍ എപ്പൊഴൊ ഞാന്‍ എഴുതി നോക്കാം എന്നുറച്ചു.

മിക്കവാറും എല്ലാവരും അതിനെ കുറിച്ചു ചിന്തിച്ചു എന്നു എനിക്കു തൊന്നി. ഇന്ന് അതിലെ പലരും ഇതു പൊലെ അല്ലെങ്കില്‍ വേറെ എതെങ്കിലും രീതിയില്‍ എഴുതുന്നുണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.


ഇതൊരു വലിയ നിര്‍ബന്ധം ആയിരുന്നില്ലെങ്കിലും അന്ന് തന്നെ ഞാന്‍ തുടങ്ങി എഴുത്ത്.... ഒരു പക്ഷെ ടീച്ചര്‍ അങ്ങനെ അന്ന്  പറഞ്ഞില്ലെങ്കിലും ഞാന്‍ എന്നെങ്കിലും എഴുതുമായിരിക്കാം ... പക്ഷെ അത് തന്നെ ആണ് എന്നില്‍  "എഴുത്ത് പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണം"...

ഒരു കഥ ജനിക്കുന്നു എന്ന പാഠം പഠിപ്പിച്ച എല്ലാ സിദ്ധാന്തങ്ങളും ഓര്‍ത്തു കൊണ്ട് തന്നെ തുടങ്ങി... അന്ന് സ്കൂള്‍ വിട്ടു തിരിച്ചു വീട്ടിലേക്കു നടക്കുന്ന വഴി മനസ്സില്‍ എഴുതി....
ഏകാന്തത കിട്ടാന്‍ മുറിയും അടച്ചു paper ലേക്ക് പകര്‍ത്തി...

സ്വാഭാവികമായും വീട്ടില്‍ എല്ലാവരും എന്നെ കളിയാക്കി .... കതകടച്ചിരുന്നെഴുതാന്‍ നീ ആരാ? എന്നൊക്കെ :P

എങ്കിലും അന്ന് രാത്രിക്ക് മുമ്പ് ഒന്നര പേജുള്ള ഒരു കഥ ഞാന്‍ എഴുതി.... :P
അങ്ങനെ എന്റെ ആദ്യത്തെ കഥ അവിടെ ജനിച്ച്,ആ വര്‍ഷത്തെ കയ്യെഴുത്ത് മാസികയിലും, എന്റെ മനസ്സിലും ജീവിച്ചു വരുന്നു....

10 അഭിപ്രായങ്ങൾ:

  1. ആ കഥ ഇവിടെ പ്രസിദ്ധീകരിയ്ക്കുമോ.. :-)

    മറുപടിഇല്ലാതാക്കൂ
  2. കിരണ്‍ - ആ magazine,online - ല്‍ കിട്ടുമൊന്നു ഞാന്‍ നോക്കി. പക്ഷെ ഇല്ല. വീട്ടില്‍ ഉണ്ടെങ്കില്‍ ഞാന്‍ scan ചെയ്തു publish ചെയ്യാം. ഇനി ഒരിക്കല്‍ കൂടെ അതു എഴുതിയാല്‍ അന്നെഴുതിയതില്‍ നിന്നും കുറെ മാറും. നൊക്കട്ടെ :)

    മറുപടിഇല്ലാതാക്കൂ
  3. ആദ്യത്തെ ആശംസ ടീച്ചര്‍ക്ക്,
    പിന്നെ ഹരിപ്രിയക്കും...

    മറുപടിഇല്ലാതാക്കൂ
  4. വായിച്ചതിനും അഭിനന്ദനം അറിയിച്ചതിനും നന്ദി :)

    മറുപടിഇല്ലാതാക്കൂ
  5. കിട്ടുകയാണെങ്കില്‍ നിര്‍ബന്ധമായും ഇവിടെ പോസ്റ്റ്‌ ചെയ്യണം ...

    താങ്ക്സ് ..

    മറുപടിഇല്ലാതാക്കൂ
  6. @faisu madeena - കിട്ടുകയാണെങ്കില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്യാം. :)

    മറുപടിഇല്ലാതാക്കൂ
  7. സ്കൂളില്‍ അന്വേഷിച്ചാല്‍ കിട്ടുമായിരിക്കും.അടുത്ത തവണ നാട്ടില്‍ പോകുമ്പോ ഒന്നു ശ്രമിച്ച് നോക്കൂ..

    മറുപടിഇല്ലാതാക്കൂ