2010, നവംബർ 17, ബുധനാഴ്‌ച

മഴയില്‍....








അസഹ്യം ആണെങ്കിലും വേണ്ടിവന്നു...
ഒരു കാത്തിരിപ്പ് .....

മഴയില്‍ ഉറക്കം സുഖം, എങ്കിലും
അത് ഉപേക്ഷിച്ചു തണുപ്പില്‍ ഇരുന്നു...
കാത്തിരുന്നു...

മരം കോചിയില്ലെങ്കിലും എല്ലുകള്‍ വിറച്ചു...
തണുപ്പല്ല, ഭയം, വേവലാതി ....

ആയിരം ചിന്തകള്‍ എരിഞ്ഞമരുന്ന എന്റെ മനസ്സില്‍
നീ കുളിര്‍ കാറ്റില്‍ പറന്നെത്തി....
ചെതസ്സിലെ കനല്‍ നീയേ കെടുത്തി...
ഭയമെങ്കിലും നിന്റെ താളം ഞാന്‍ അറിഞ്ഞു...

നിന്റെ ചുമലില്‍, തണുപ്പില്‍, അറിയാതെ ഞാന്‍ മയങ്ങി....
ഉറക്കം വരാത്ത ആ രാത്രിയില്‍ നീ എനിക്ക് താരാട്ടു പാടി...

പാതിരാവില്‍ ആരുടെയോ കാല്‍ പടവുകളുടെ താളമായി നീ പെയ്തു തിമിര്‍ത്തു...
അതോ എപ്പോഴോ നിന്റെ താളം തെറ്റിയോ?
അതില്‍ കാത്തിരിപ്പിന്റെ അന്ത്യം എന്ന് നെടുവീര്‍പ്പിട്ടു ഞാന്‍ ഉണര്‍ന്നു ...
അറിയാതെ....

പക്ഷെ എന്റെ കണ്ണുകളിലെ പ്രതീക്ഷ വിജനത കണ്ടു താഴ്ന്നു ...
തകര്‍ന്ന എനിക്ക് മുന്നില്‍ നീ വീണ്ടും താണ്ടവമാടി
നിന്റെ പൊട്ടിച്ചിരിയില്‍ എന്റെ ഹൃദയം പൊട്ടിച്ചിതറി...
നിന്റെ കളിയാക്കലില്‍ ഞാന്‍ മരവിച്ചു നിന്നു...

എന്റെ കാത്തിരിപ്പിന്റെ വിഫലത, ഒരു കണ്ണുനീര്‍ തുള്ളിയായി
നിന്നിലെക്കലിഞ്ഞു തീര്‍ന്നു .....

6 അഭിപ്രായങ്ങൾ:

  1. പ്രണയം പൊളിഞ്ഞോ ?

    ഇതാ മറ്റൊരു പ്രണയപോസ്റ്റ്. പരസയം അടിക്കുന്നു. ഇന്നിത് രണ്ടാമത്തെയാണ്. എന്നാലും... :-(


    ♫ “അപൂര്‍ണമായ പൂക്കളം“ 4th Anniversary Post => http://enteupasana.blogspot.com/2010/11/blog-post.html

    മറുപടിഇല്ലാതാക്കൂ
  2. (ഉപാസന) സുനിലേട്ടാ....
    പ്രണയം എന്തെന്ന് അറിയുന്നതിന് മുമ്പ് ,ഒരു പാടു മുമ്പ്, സംഭവിച്ചതാണ് ഇത്....
    പ്രണയിക്കുന്നവരെ മാത്രമല്ലല്ലോ നമ്മള്‍ കാത്തിരിക്കാറ് :)

    മറുപടിഇല്ലാതാക്കൂ
  3. കാത്തിരിപ്പിന്റെ സമയങ്ങളിലെ മനസിന്റെ കളികള്‍ വളരെ സിമ്പിള്‍ ആയി അവതരിപ്പിച്ചിരിക്കുന്നത് നന്നായിട്ടുണ്ട്. എന്തായാലും ഓരോ പ്രാവശ്യവും കൂടുതല്‍ കൂടുതല്‍ നന്നാകുന്നുണ്ട് .. പിന്നെ ചില സ്ഥലങ്ങളില്‍ ഡെപ്ത് ഉള്ള വേഡ്സ് ഉപയോഗിക്കാമായിരുന്നു എന്ന തോന്നല്‍ ഉണ്ട്.. എന്തായാലും ഇനിയും കൂടുതല്‍ നന്നാക്കുമെന്ന പ്രതീക്ഷയോടെ
    ഞാന്‍

    മറുപടിഇല്ലാതാക്കൂ
  4. ഭയവും സ്നേഹവും ഒരുമിച്ചു നിലനില്‍ക്കുമോ? എന്തായാലും മനോഹരം :)

    മറുപടിഇല്ലാതാക്കൂ